തിരുവനന്തപുരം കോർപ്പറേഷനെ മറയാക്കി വായ്പാ തട്ടിപ്പ്; യുവതി അറസ്റ്റിൽ

സ്ത്രീകളുടെ സ്വയം തൊഴിൽ സംഘങ്ങൾക്കായി കോർപറേഷൻ നൽകുന്ന വായ്പ തരപ്പെടുത്തി നൽകാമെന്നു പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്
തിരുവനന്തപുരം കോർപ്പറേഷനെ മറയാക്കി  വായ്പാ തട്ടിപ്പ്; യുവതി അറസ്റ്റിൽ
Updated on

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനെ മറയാക്കി വായ്പാ തട്ടിപ്പ് നടത്തിയ കേസിൽ യുവതി അറസ്റ്റിൽ. കേസിലെ മൂന്നാം പ്രതി മുരുക്കുംപുഴ സ്വദേസി രാജില രാജൻ (അനു 33) ആണ് അറസ്റ്റിലായത്.

സ്ത്രീകളുടെ സ്വയം തൊഴിൽ സംഘങ്ങൾക്കായി കോർപറേഷൻ നൽകുന്ന വായ്പ തരപ്പെടുത്തി നൽകാമെന്നു പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്. ചെറുതുറയിലെ നാല് സംഘങ്ങൾക്കായി അനുവദിച്ച ഇരുപത്തഞ്ച് ലക്ഷം രൂപയക്ക് പുറമേ ബീമാപ്പള്ളിയിലെ രണ്ട് സംഘങ്ങൾക്ക് നൽകിയ പണവും തട്ടിപ്പ് സംഘം കൈവശപ്പെടുത്തിയിരുന്നു. ഇതിൽ 18 ലക്ഷം രൂപ അനുവിന്‍റെ അക്കൗണ്ടിലേക്കാണ് എത്തിയതെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇൻഡ്യൻ ബാങ്ക് ഈഞ്ചക്കൽ ബ്രാഞ്ച് മാനേജരെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്. ചെറഇയതുറ സ്വദേശി ഗ്രേസി, അഖില എന്നിവരാണ് മറ്റ് പ്രതികൾ.

Trending

No stories found.

Latest News

No stories found.