കളമശേരി: നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ വൻശേഖരം പിടികൂടി. ഇടപ്പള്ളി ടോൾ ജംഗ്ഷനിൽ ബുധനാഴ്ച രാത്രി 12.30-ാടെ പൊലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടയിലാണ് കാസർകോട് സ്വദേശിയായ അഹമ്മദ് നിയാസ് (29) ന്‍റെ കാറിൽ നിന്നും നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയത്. ഇതിനു വിപണിയിൽ ലക്ഷങ്ങൾ വിലമതിക്കുമെന്നു പൊലീസ് പറഞ്ഞു.
നിരോധിത പുകയില ഉൽപ്പന്നങ്ങളായ 5175 പാക്കറ്റ് ഹാൻസ്, 635 പാക്കറ്റ് കൂൾ ലിപ്പ്, വിൽപ്പന നടത്തി ലഭിച്ച 12,030 രൂപ എന്നിവയാണ് ഇയാളിൽ നിന്നും പിടികൂടിയത്. ഇയാളുടെ കാറും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കളമശേരി പൊലീസ് എസ് എച്ച് ഒ അബ്ദുൾ ലത്തീഫിന്‍റെ നേതൃത്വത്തിൽ എസ് ഐ വിഷ്ണു.വി, എസ് സി പി ഒമാരായ ഷിബു വി.എ, അരുൺ എ.എസ്, മാഹിൻ അബൂബക്കർ എന്നിവർ നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്.