മലപ്പുറം: പൊന്നാനിയിൽ പ്രായപൂർത്തിയാകാത്ത വിദ‍്യാർഥിക്ക് കഞ്ചാവ് വിൽക്കാൻ ശ്രമിചതിനെ തുടർന്ന് രണ്ടുപേരെ പൊലീസ് പിടികൂടി. നരിപ്പറമ്പിൽ വാടകയ്ക്ക് താമസിക്കുന്ന ബാത്തിഷ (46), പൊന്നാനി പള്ളിപ്പടിയിൽ താമസിക്കുന്ന ചെറുവളപ്പിൽ ഷഹീർ (22) എന്നിവരെയാണ് ഇൻസ്പെക്‌ടർ ജലീലിന്‍റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
ചമ്രവട്ടം ജംഗ്ഷനിലെ ആളൊഴിഞ്ഞ കെട്ടിടത്തിൽവെച്ച് വിദ‍്യാർഥിക്ക് കഞ്ചാവ് വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇരുവരെയും പിടികൂടിയത്. പ്രതികളിൽ നിന്ന് അരകിലോ കഞ്ചാവ് പിടികൂടി. വിദ‍്യാർഥിയെ പിന്നീട് രക്ഷിതാക്കൾക്കൊപ്പം വിട്ടയച്ചു.
ബാത്തിഷ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. പ്രതികളായ ഇരുവരെയും പൊന്നാനി കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്ത് തവനൂർ സെന്‍ട്രൽ ജയിലിലേക്ക് മാറ്റി.