വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയെന്ന പരാതിയുമായി 43 പേർ; അമ്മയും മകനും അറസ്റ്റിൽ

ശാസ്തമംഗലത്ത് പ്രവര്‍ത്തിക്കുന്ന ബ്രൂക്ക്പോര്‍ട്ട് ട്രാവല്‍ ആന്‍ഡ് ലോജിസ്റ്റിക്സ് എന്ന സ്ഥാപനമാണ് ഇവര്‍ നടത്തിയിരുന്നത്
two arrested in recruitment fraud
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയെന്ന പരാതിയുമായി 43 പേർ; അമ്മയും മകനും അറസ്റ്റിൽRepresentative image
Updated on

തിരുവനന്തപുരം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ കേസിൽ റിക്രൂട്ട്മെന്‍റ് കമ്പനിയുടെ ഉടമകളായ അമ്മയും മകനും അറസ്റ്റിൽ. ഡോൾസി ജോസഫൈൻ സജു, മകൻ രോഹിത് സജു എന്നിവരാണ് അറസ്റ്റിലായത്. രാത്രി ഓഫീസ് കെട്ടിടത്തിൽ നിന്നും സാധനങ്ങൾ മാറ്റുന്നതിനിടെ കെട്ടിട ഉടമ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

ശാസ്തമംഗലത്ത് പ്രവര്‍ത്തിക്കുന്ന ബ്രൂക്ക്പോര്‍ട്ട് ട്രാവല്‍ ആന്‍ഡ് ലോജിസ്റ്റിക്സ് എന്ന സ്ഥാപനമാണ് ഇവര്‍ നടത്തിയിരുന്നത്. ഇവർ 5 കോടിയോളം രൂപ തട്ടിയെന്നാണ് ആരോപണം. വിദേശ രാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് കബളിപ്പിച്ചെന്ന് കാട്ടി 43 പേരാണ് വിവിധ പൊലീസ് സ്റ്റേഷനിലായി ഇവർക്കെതിരേ പരാതി നൽകിയിരിക്കുന്നത്. ഇതിൽ തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ഇപ്പോൾ അറസ്റ്റ്.

Trending

No stories found.

Latest News

No stories found.