ഉജ്ജെയിനിൽ ബലാത്സംഗത്തി നിരയായ 12 കാരിയെ സഹായിക്കാത്തവർക്കെതിരെ കേസ്

ബലാത്സംഗത്തിനിരയായ കുട്ടി അലറിക്കരഞ്ഞ് ചോരയൊലിച്ച് വാതിലുകളിൽ മുട്ടിയിട്ടും നാട്ടുകാർ ആട്ടിപ്പായിക്കുകയായിരുന്നു
ഉജ്ജെയിനിൽ ബലാത്സംഗത്തി നിരയായ 12 കാരിയെ സഹായിക്കാത്തവർക്കെതിരെ കേസ്
Updated on

ഉജ്ജയ്ൻ: മധ്യപ്രദേശിലെ ഉജ്ജെയിനിൽ ബലാത്സംഗത്തിനിരയായ പെണികുട്ടി സഹായം അഭ്യർഥിച്ചിട്ടും സഹായിക്കാത്തവർക്കെതിരെ കുട്ടികൾക്കെതിരായ ലൈംഗിക കുറ്റകൃത്യ നിയമപ്രകാരം നടപടി എടുക്കുമെന്ന് പൊലീസ്. നിലവിൽ തിരിച്ചറിയാത്ത ഓട്ടോറിക്ഷ‍ ഡ്രൈവർക്കെതിരെയും കോസെടുത്തു. സിസിടിവി ദൃശങ്ങളുടെ അടിസ്ഥാനത്തിലാണ് ഇയാൾക്കെതിരെ കേസെടുത്തത്. അക്രമത്തിനിരയായെന്നറിഞ്ഞിട്ടും പെൺകുട്ടിയെ സഹായിക്കുകയോ പൊലീസിൽ വിവരം അറിയിക്കുകയോ ചെയ്യാത്തവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പൊലീസ് സൂപ്രണ്ട് ജയന്ത് സിങ് റാത്തോർ പറഞ്ഞു.

ബലാത്സംഗത്തിനിരയായ കുട്ടി അലറിക്കരഞ്ഞ് ചോരയൊലിച്ച് വാതിലുകളിൽ മുട്ടിയിട്ടും നാട്ടുകാർ ആട്ടിപ്പായിക്കുകയായിരുന്നു. പെൺകുട്ടി അർധനഗ്നയായി ചോരയൊലിപ്പിച്ച് ഓരോ വീടിന്‍റെയും വാതിലിൽ മുട്ടുന്ന ദൃശങ്ങൾ പുറത്തുവന്നതോടെയാണ് ഞെട്ടിക്കുന്ന സംഭവം പുറലോകം അറിയുന്നത്. തുണിക്കഷ്ണം കൊണ്ട് ശരീരം മറച്ച് നടന്ന പെൺകുട്ടി ആശ്രമത്തിലെത്തുകയും അവിടെയുണ്ടായിരുന്ന പുരോഹിതനാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. തുടർന്ന് പരിശോധനയിൽ പെൺകുട്ടി പീഡനത്തിനിരയയെന്ന് കണ്ടെത്തി. മുറിവുകൾ ഗുരുതരമായതിനാൽ കുട്ടിയെ ഇൻഡോറിലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

Trending

No stories found.

Latest News

No stories found.