പെൺകുഞ്ഞുങ്ങളോട് വെറുപ്പ്; 3 ദിവസം പ്രായമുള്ള ഇരട്ടക്കുട്ടികളെ പിതാവ് കൊന്ന് കുഴിച്ചിട്ടു

കുഞ്ഞുങ്ങൾ മരണപ്പെട്ടുവെന്ന് നുണ പറഞ്ഞാണ് കുട്ടികളെ ഇയാൾ ആശുപത്രിയിൽ നിന്ന് ഡൽഹിയിലെത്തിച്ചത്.
3 ദിവസം പ്രായമുള്ള ഇരട്ടക്കുട്ടികളെ പിതാവ് കൊന്ന് കുഴിച്ചിട്ടു
3 ദിവസം പ്രായമുള്ള ഇരട്ടക്കുട്ടികളെ പിതാവ് കൊന്ന് കുഴിച്ചിട്ടു
Updated on

ന്യൂഡൽഹി: പെൺകുഞ്ഞുങ്ങളാണെന്ന കാരണത്താൽ പിറന്ന് മൂന്നു ദിവസം മാത്രം പ്രായമുള്ള ഇരട്ടക്കുട്ടികളെ പിതാവ് കൊലപ്പെടുത്തിയതായി റിപ്പോർട്ട്. ഡൽഹിയിലാണ് സംഭവം. 32കാരനായ നീരജ് സോളാങ്കിയാണ് അറസ്റ്റിലായത്. രണ്ടു കുഞ്ഞുങ്ങളെയും കൊന്നതിനു ശേഷം നീരജ് ഡൽഹിയിലെ വീടിനരികിലുള്ള പറമ്പിൽ തന്നെ കുഴിച്ചിടുകയായിരുന്നു. കുട്ടികളുടെ മൃതദേഹം നാട്ടുകാരാണ് ഇവിടെ നിന്ന് കണ്ടെത്തിയത്. ജൂൺ 3നാണ് നീരജ് കൊല നടത്തിയതെന്ന് പൊലീസ് പറയുന്നു.

ഹരിയാനയിലെ സ്വകാര്യ ആശുപത്രിയിലാണ് കുഞ്ഞുങ്ങൾ പിറന്നത്. മകനുണ്ടാകണം എന്നായിരുന്നു ബിരുദധാരിയായ നീരജിന് ആഗ്രഹം. കുഞ്ഞുങ്ങൾ മരണപ്പെട്ടുവെന്ന് നുണ പറഞ്ഞാണ് കുട്ടികളെ ഇയാൾ ആശുപത്രിയിൽ നിന്ന് ഡൽഹിയിലെത്തിച്ചത്.

പെൺകുഞ്ഞുങ്ങൾ പിറന്നതിൽ നീരജ് അസ്വസ്ഥനായിരുന്നുവെന്ന് വീട്ടുകാർ മൊഴി നൽകിയിരുന്നു. ഇതേത്തുടർന്ന് നടത്തിയ പരിശോധനയിൽ ഹരിയാനയിലെ റോഹ്താക്കിൽ നിന്നാണ് നീരജിനെ അറസ്റ്റ് ചെയ്തത്.

Trending

No stories found.

Latest News

No stories found.