കോട്ടയം: വൈക്കത്ത് ബാറിനുള്ളിൽ അതിക്രമിച്ചു കയറി ജീവനക്കാരനെ ആക്രമിക്കുകയും, മദ്യം കവർച്ച ചെയ്യുകയും ചെയ്ത കേസിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. തലയാഴം, തോട്ടകം മണ്ണമ്പള്ളിൽ വീട്ടിൽ ഹരീഷ് (34) എന്നയാളെയാണ് വൈക്കം പൊലീസ് അറസ്റ്റ് ചെയ്തത്.
ഇയാളും സുഹൃത്തുക്കളും ചേർന്ന് കഴിഞ്ഞ ദിവസം രാത്രി 11മണിയോടെ തോട്ടകം ഭാഗത്ത് പ്രവർത്തിക്കുന്ന ബാറിലെത്തി വാതിൽ ചവിട്ടി പൊളിച്ച് അകത്ത് കടക്കുകയും, ജീവനക്കാരനെ ആക്രമിക്കുകയും, അവിടെ ഉണ്ടായിരുന്ന ബിയർ കുപ്പികൾ കവർച്ച ചെയ്ത് കടന്നുകളയുകയുമായിരുന്നു. പരാതിയെ തുടർന്ന് വൈക്കം പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ തെരച്ചിലിൽ ഇയാളെ പിടികൂടുകയുമായിരുന്നു.
വൈക്കം സ്റ്റേഷൻ എസ്.ഐ വിജയപ്രസാദ്, എം. ജയകൃഷ്ണൻ, സി.പി.ഓ മാരായ അജേഷ്, പ്രവീണോ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഹരീഷ് വൈക്കം സ്റ്റേഷനിലെ ആന്റി സോഷ്യൽ ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. മറ്റു പ്രതികൾക്ക് വേണ്ടി തെരച്ചിൽ ശക്തമാക്കി.