വനിതാ ഓട്ടോ ഡ്രൈവറെ ക്വട്ടേഷൻ നൽകി മർദിച്ച സംഭവം: ബന്ധുവായ സ്ത്രീയടക്കം 2 പേർ അറസ്റ്റിൽ

സജീഷിന്‍റെ കുടുംബവുമായുള്ള വഴിത്തർക്കമാണ് ആക്രമണത്തിനു പിന്നിൽ
പ്രിയങ്ക, മിഥുൻദേവ്
പ്രിയങ്ക, മിഥുൻദേവ്
Updated on

വൈപ്പിൻ: എടവനക്കാട് ചത്തങ്ങാട് ബീച്ചിൽ വനിതാ ഓട്ടോ ഡ്രൈവറെ മർദിച്ച കേസിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു. ‌വനിതാ ഓട്ടോ ഡ്രൈവർ ജയയാണ് (43) മർദനത്തിനിരയായത്. സംഭവത്തിൽ ജയയുടെ പൃതസഹോദരിയുടെ മകൾ പ്രിയങ്ക (30), മിഥുൻ ദേവ് (25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രിയങ്കയുടെ ഭർത്താവ് സജീഷ് ഒളിവിലാണ്.

സജീഷിന്‍റെ കുടുംബവുമായുള്ള വഴിത്തർക്കമാണ് ആക്രമണത്തിനു പിന്നിൽ. അയൽവാസികളായ ഇരുകുടുംബക്കാരും കലഹിച്ചിരുന്നതായാണ് വിവരം. ഇതേത്തുടർന്ന് സജീഷ് ക്വട്ടേഷൻ സംഘത്തെ ഏർപ്പാടാക്കുകയായിരുന്നു. സജീഷിന്‍റെ സുഹൃത്തായ മിഥുൻദേവാണ് ക്വട്ടേഷൻ സംഘത്തിന് വേണ്ട സൗകര്യങ്ങൾ ഏർപ്പെടുത്തിക്കൊടുത്തത്. ഇവർ ഒരു ദിവസം ഞായറയ്ക്കലെ ലോഡ്ജിൽ താമസിച്ചതായും സൂചനയുണ്ട്. ക്വട്ടേഷൻ സംഘത്തിലെ മൂന്നുപേരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. സജീഷിനും ക്വട്ടേഷൻ സംഘത്തിനും വേണ്ടിയുള്ള തെരച്ചിൽ ശക്തമാക്കിയതായി പൊലീസ് അറിയിച്ചു.

Trending

No stories found.

Latest News

No stories found.