സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്ന് 20 കോടിയോളം രൂപയുമായി യുവതി മുങ്ങി

ഈ പണം കൊണ്ട് ഇവര്‍ ആഡംബര വസ്തുക്കളും സ്ഥലവും വീടും മറ്റും വാങ്ങിയതായി കണ്ടെത്തി.
woman escaped with Rs 20 crore  from Manappuram Finance
ധന്യ മോഹന്‍
Updated on

തൃശൂർ: സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന യുവതി 20 കോടി രൂപയുമായി മുങ്ങി.18 വർഷത്തോളമായി ഈ ധനകാര്യ സ്ഥാപനത്തിലെ സോഫ്ട്‌വെയർ ജോലി നോക്കി വരികയായിരുന്ന കൊല്ലം സ്വദേശി ധന്യ മോഹന്‍ ആണ് പണം തട്ടിയ ശേഷം കടന്നുകളഞ്ഞത്.

2019 മുതല്‍ വ്യാജ ലോണുകള്‍ ഉണ്ടാക്കി കമ്പനിയുടെ ഡിജിറ്റല്‍ പേഴ്‌സണല്‍ ലോണ്‍ അക്കൗണ്ടില്‍നിന്നും അച്ഛന്‍റെയും സഹോദരന്‍റെയും വിവിധ അക്കൗണ്ടുകളിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്താണ് യുവതി 20 കോടിയോളം രൂപ തട്ടിയെടുത്തത്. ഈ പണം കൊണ്ട് ഇവര്‍ ആഡംബര വസ്തുക്കളും സ്ഥലവും വീടും മറ്റും വാങ്ങിയതായി കണ്ടെത്തി.

എന്നാൽ പിടിയിലാകും എന്ന് മനസിലായതോടെ യുവതി ശാരീരിക ബുദ്ധിമുട്ടുകളുണ്ടെന്ന് വരുത്തി ഓഫീസിൽ നിന്നും ഇറങ്ങി മറ്റാരുടെയോ സഹായത്തോടെ രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ വലപ്പാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

woman escaped with Rs 20 crore  from Manappuram Finance
20 കോടിയുടെ തട്ടിപ്പ്: ധന്യ പൊലീസിനു കീഴടങ്ങി

Trending

No stories found.

Latest News

No stories found.