Crime
നഗ്നപൂജയ്ക്ക് നിർബന്ധിച്ചെന്ന് യുവതിയുടെ പരാതി; കോഴിക്കോട് ഭര്‍ത്താവും സുഹൃത്തും അറസ്റ്റിൽ
പൂജയ്ക്ക് വഴങ്ങണമെന്ന് ആവശ്യപ്പെടുകയും ഭര്‍ത്താവ് യുവതിയെ പലവട്ടം ഉപദ്രവിച്ചു.
കോഴിക്കോട്: താമരശ്ശേരിയിൽ യുവതിയെ നഗ്നപൂജക്ക് നിർബന്ധിച്ചതായി പരാതി. സംഭവത്തിൽ കേസെടുത്ത പൊലീസ് യുവതിയുടെ ഭര്‍ത്താവിനെയും ഇയാളുടെ സുഹൃത്തായ അടിവാരം സ്വദേശി പി.കെ. പ്രകാശിനെയും അറസ്റ്റ് ചെയ്തു.
യുവതിക്കും ഭര്‍ത്താവിനും ചില കുടുംബപ്രശ്‌നങ്ങളും സാമ്പത്തിക പ്രതിസന്ധിയും ഉണ്ടായിരുന്നു. ഇത് പരിഹരിക്കാന്‍ നഗ്നപൂജ നടത്തണമെന്ന് പ്രകാശ് യുവതിയുടെ ഭര്‍ത്താവിനെ ഉപദേശിക്കുകയായിരുന്നു. പിന്നാലെ ഇതിന് വഴങ്ങണമെന്ന് ആവശ്യപ്പെടുകയും ഭര്‍ത്താവ് ഇവരെ പലവട്ടം ഉപദ്രവിച്ചു. ഇതോടെ യുവതി താമരശേരി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.