കൊറിയറിൽ ലഹരിമരുന്ന്; 62 കാരിയെ കബളിപ്പിച്ച് 13 ലക്ഷം തട്ടി

സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
representative image
representative image
Updated on

ബംഗളൂരു: കൊറിയർ വഴി ലഹരിമരുന്ന് അയച്ചതായി ആരോപിച്ച് 62 വയസുകാരിയിൽ നിന്ന് 13 ലക്ഷം രൂപ തട്ടിയതായി പരാതി. ബംഗളൂരു സ്വദേശിനിയെ കബളിപ്പിച്ചാണ് പണം കവർന്നത്. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന കൊറിയർ സ്ഥാപനത്തിലെ ജീവനക്കാരെന്നു പരിചയപ്പെടുത്തിയാണ് പണം തട്ടിയതെന്ന് പരാതിയിൽ പറയുന്നു.

തായലൻഡിലേക്കു ഇവർ അയച്ച പാഴ്സലിൽ നിന്നും ലഹരിമരുന്ന്, 8 പാസപോർട്ട്, 5 ക്രെഡിറ്റ് കാർഡ് എന്നിവ കസ്റ്റംസ് പിടിച്ചെടുത്തതായി സംഘം അവകാശപ്പെട്ടിരുന്നു. തുടർന്ന് ആധാർക്കാട് ഉൾപ്പെടെയുള്ള വിവരങ്ങൾ തങ്ങളുടെ പക്കലുണ്ടെന്നും കേസ് ഒത്തുതീർപ്പാക്കണമെങ്കിൽ 13 ലക്ഷം രൂച വേണമെന്നും ആവശ്യപ്പെടുകയായിരുന്നു. ഇവർ നിർദേശിച്ച അക്കൗണ്ടിലേക്ക് പണമയച്ചതിനു പിന്നാലെ ഫോൺ ഉൾപ്പെടെ പ്രവർത്തന രഹിതമായെന്നും പരാതിയിൽ പറയുന്നു.

Trending

No stories found.

Latest News

No stories found.