സിനിമയിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് ഹോട്ടൽ മുറിയിലെത്തിച്ചു; ‌ബലാത്സംഗത്തിന് കൂട്ടുനിന്ന യുവതി അറസ്റ്റിൽ

കണ്ണൂരിൽ ജോലി ചെയ്യുന്ന കോട്ടയം സ്വദേശിനിയാണ് പീഡനത്തിനിരയായത്
പ്രതി അഫ്സാന
പ്രതി അഫ്സാന
Updated on

കോഴിക്കോട്: സിനിമയിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നൽകി കോഴിക്കോട് കാരപ്പറമ്പിലുള്ള ഫ്ലാറ്റിലെത്തിച്ച് യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ യുവതിയുടെ സുഹൃത്ത് അറസ്റ്റിൽ. കണ്ണൂർ മുണ്ടയാട് സ്വദേശിയായ അഫ്സീന (29) യെയാണ് കോഴിക്കോട് ടൗൺ പൊലീസ് അസിസ്റ്റന്‍റ് കമ്മിഷണർ ബിജുരാജിന്‍റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

കണ്ണൂരിൽ ജോലി ചെയ്യുന്ന കോട്ടയം സ്വദേശിയാണ് പീഡനത്തിനിരയായത്. യുവതിയുമായി സൗഹൃദത്തിലായ അഫ്സീന സുഹൃത്തായ ഷമീറിന്‍റെ സഹായത്തോടെ യുവതിയെ ഫ്ലാറ്റിലെത്തിച്ച് കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു. തുടർന്ന് അഫ്സാനയും സമീറും ചേർന്ന് യുവതിയെ തെറ്റുധരിപ്പിക്കുകയായിരുന്നു. പീഡിപ്പിച്ചവർക്കെതിരേ പീഡനത്തിനിരയായ യുവതിയുമായി എത്തി അഫ്സീനയും ഷംമീറും ചേർന്ന് പരാതി നൽകി. തുടർന്നു നടത്തിയ അന്വേഷത്തിലാണ് കേസിൽ അഫ്സീനയുടെ പങ്ക് തെളിയുന്നത്.

Trending

No stories found.

Latest News

No stories found.