പാലക്കാട് ചിറ്റൂരിൽ വീട് കേന്ദ്രീകരിച്ച് മദ്യ വിൽപ്പന നടത്തിയ സ്ത്രീ അറസ്റ്റിൽ

ദേവിയുടെ ഭര്‍ത്താവ് ഹരിദാസിനെതിരേ അനധികൃത മദ്യ വില്പനയ്ക്കും മദ്യം സൂക്ഷിച്ചതിനും നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്
അറസ്റ്റിലായ ദേവി
അറസ്റ്റിലായ ദേവി
Updated on

പാലക്കാട്: ചിറ്റൂരിൽ വീട് കേന്ദ്രീകരിച്ച് മദ്യവില്‍പ്പന നടത്തിയിരുന്ന സ്ത്രീ അറസ്റ്റില്‍. പട്ടഞ്ചേരി വണ്ടിതാവളത്ത് ദേവി ആണ് എക്‌സൈസ് പിടിയിലായത്. ദേവിയുടെ ഭര്‍ത്താവ് ഹരിദാസിനെതിരെ അനധികൃത മദ്യ വില്പനയ്ക്കും മദ്യം സൂക്ഷിച്ചതിനും നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ചിറ്റൂര്‍ റേഞ്ച് എക്‌സൈസ് ഇന്‍സ്പെക്ടര്‍ അനീഷ് മോഹൻ എക്‌സൈസ് ഇന്‍സ്പെക്ടര്‍ മണികണ്ഠന്‍, ഗോപകുമാരന്‍, രമേഷ് കുമാര്‍, രതീഷ്, ജോസ് പ്രകാശ്, പ്രജിത എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്.

Trending

No stories found.

Latest News

No stories found.