കണ്ണൂർ: എടക്കാട് വീട്ടമ്മയ്ക്ക് കുത്തേറ്റു. എടക്കാട് യുപി സ്കൂളിന് സമീപം താമസിക്കുന്ന സാബിറ (43) നാണ് കുത്തേറ്റത്. ഞായറാഴ്ച രാവിലെയാണ് സംഭവം. പരിക്കേറ്റ സാബിറയെ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. വീട്ടിലെത്തിയ കുടുംബ സുഹൃത്താണ് തർക്കത്തിനിടെ കുട്ടിയതെന്നാണ് നിഗമനം. പ്രതിക്കായുള്ള തെരച്ചിൽ ആരംഭിച്ചു.