ഒളിക്യാമറയിൽ പ്രതിശ്രുത വധൂവരൻമാരുടെ സ്വകാര്യ ദൃശ്യം പകർത്തി; ഹോട്ടൽ ജീവനക്കാരൻ പിടിയിൽ

തിരൂർ കുറ്റൂർ സ്വദേശിയായ യുവാവിന്‍റെ പരാതിയിലാണ് പ്രതിയെ പിടികൂടിയത്
അബ്ദുൽ മുനീർ
അബ്ദുൽ മുനീർ
Updated on

മലപ്പുറം: കോഴിക്കോട് ഹോട്ടൽ മുറിയിൽ താമസിച്ച പ്രതിശ്രുത വധൂവരന്മാരുടെ സ്വകാര്യ ചിത്രങ്ങൾ ഒളിക്യാമറയിലൂടെ പകർത്തി ഭീഷണിപ്പെടുത്തിയ ഹോട്ടൽ ജീവനക്കാരൻ അറസ്റ്റിൽ. ചേലേമ്പ്ര സ്വദേശി മക്കാടംപള്ളി വീട്ടിൽ അബ്ദുൽ മുനീർ (35) ആണ് അറസ്റ്റിലായത്.

കോഴിക്കോട്ടെ ഹോട്ടലിൽ മാസങ്ങൾക്കു മുമ്പാണ് ഇരുവരും മുറിയെടുത്തത്. പീന്നീട് പ്രതി സ്വകാര്യ ദൃശങ്ങൾ കൈവശമുണ്ടെന്ന് പറഞ്ഞു പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയായിരുന്നു. തിരൂർ കുറ്റൂർ സ്വദേശിയായ യുവാവിന്‍റെ പരാതിയിലാണ് പ്രതിയെ പിടികൂടിയത്. ഇയാളുടെ കൈവശമുണ്ടായിരുന്ന ലാപ്ടോപ്പും കൊതുകിനെ കൊല്ലാൻ ഉപയോഗിക്കുന്ന യന്ത്രത്തിനുള്ളിൽ ഒളിപ്പിച്ച ക്യാമറയും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.മജിസ്ട്രേറ്റിനു മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Trending

No stories found.

Latest News

No stories found.