ന്യൂഡൽഹി: വിമാനയാത്രയ്ക്കിടെ സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ച ശങ്കർ മിശ്രയ്ക്ക് എയർ ഇന്ത്യ നാലു മാസം യാത്രാ വിലക്ക് ഏർപ്പെടുത്തി.
കഴിഞ്ഞ നവംബർ 26ന് യൂറോപ്പിൽ നിന്നു ഡൽഹിയിലേക്കുള്ള യാത്രയ്ക്കിടെയാണ് 70 പിന്നിട്ട യാത്രക്കാരിയുടെ ദേഹത്ത് മദ്യപിച്ചു ലക്കുകെട്ട ശങ്കർ മിശ്ര മൂത്രമൊഴിച്ചത്. ഒരു മാസത്തിനുശേഷമാണു സംഭവം പുറത്തായത്.
തുടർന്നു ശങ്കർ മിശ്രയെ അറസ്റ്റ് ചെയ്തു. ഇതിനു പിന്നാലെ ഇയാളെ ജോലിയിൽ നിന്നു പിരിച്ചുവിട്ടിരുന്നു. അതേസമയം, കഥക് നർത്തകി കൂടിയായ വയോധിക സ്വയം മൂത്രമൊഴിച്ചതാണെന്നാണു ജാമ്യാഹർജിയിൽ ഇയാളുയർത്തിയ വാദം. എന്നാൽ, ഇയാൾക്കു കോടതി ജാമ്യം അനുവദിച്ചില്ല.