കോ ഓപ്പറേറ്റീവ് സൊസൈറ്റിയിൽ നിന്ന് 10 കോടി രൂപ തട്ടിയെടുത്തു; ബിജെപി നേതാക്കൾക്കെതിരെ കേസ്

100 ലധികം പേർക്കാണ് പണം തിരികെ ലഭിക്കാനുള്ളത്.
10 crore was extorted from the cooperative society; Police registered a case against BJP leaders
കോ ഓപ്പറേറ്റീവ് സൊസൈറ്റിയിൽ നിന്ന് 10 കോടി രൂപ തട്ടിയെടുത്തു; ബിജെപി നേതാക്കൾക്കെതിരെ കേസെടുത്ത് പൊലീസ്
Updated on

തിരുവനന്തപുരം: കോ ഓപ്പറേറ്റിവ് സൊസൈറ്റിയിൽ നിന്ന് 10 കോടി രൂപ തട്ടിയെടുത്ത ബിജെപി നേതാക്കളായ ബോർഡ് അംഗങ്ങൾക്കെതിരെ പൊലീസ് കേസെടുത്തു. തിരുവനന്തപുരം തകരപ്പറമ്പിലുള്ള കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ 11 ബോർഡ് അംഗങ്ങൾക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. 50 തിൽലധികം പേരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ബിജെപി നേതാവ് എം എസ് കുമാർ ഉൾപെടെ നിരവധി ബിജെപി നേതാക്കളാണ് സംഘത്തിന്‍റെ ബോർഡിലുള്ളത്. ബിജെപി നേതാവ് എം എസ് കുമാർ സംഘത്തിന്‍റെ മുൻ പ്രസിഡന്‍റായിരുന്നു. നിക്ഷേപകരുടെ പരാതിയെ തുടർന്ന് നിലവിൽ മൂന്ന് കേസാണ് പൊലീസ് എടുത്തിരിക്കുന്നത്. ബോർഡ് അംഗങ്ങൾ ഒളിവിലാണെന്നും നിലവിൽ അഡ്മിനിസ്ട്രേറ്റർ ഭരണമാണെന്നും പൊലീസ് വ‍്യക്തമാക്കി.

100 ലധികം പേർക്കാണ് പണം തിരികെ ലഭിക്കാനുള്ളത്. നിരവധി തവണ പ‌ണം ആവശ‍്യപെട്ട് സൊസൈറ്റിയുമായി ബന്ധപെട്ടെങ്കിലും ഫലം ഉണ്ടായില്ല. നിലവിൽ ഇവർക്ക് ആറ്റുകാലിലും ശാഖയുണ്ട്. പ്രധാന ഓഫീസ് പൂട്ടിയനിലയിലാണ്. പൊലീസിന്‍റെ കണക്കനുസരിച്ച് 10 കോടിയിലധികം രൂപയാണ് നിക്ഷേപകർക്ക് തിരികെ കിട്ടാനുള്ളത്. സൊസൈറ്റി പ്രസിഡന്‍റിനെ ഒന്നാം പ്രതിയായും സെക്രട്ട്രറിയെ രണ്ടാം പ്രതിയായും ചേർത്ത് പൊലീസ് കേസെടുത്തു. നിലവിൽ 85 പേരാണ് പൊലീസിൽ പരാതിപ്പെ ട്ടത്. ഇതിൽ മൂന്നുപേരുടെ പരാതിയിൽ വെള്ളിയാഴ്ച്ച കേസെടുത്തിരുന്നു.

സ്റ്റാച‍്യു സ്വദേശി ടി. സുധാദേവിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ആദ‍്യം കേസെടുത്തത് ഇവർക്ക് 85 ല‍ക്ഷം രൂപ നഷ്ട്ടമായിരുന്നു.കഴിഞ്ഞ ഏപ്രിൽ 28നു നിക്ഷേപത്തിന്‍റെ കാലാവധി കഴിഞ്ഞെങ്കിലും പണം തിരികെ ലഭിച്ചില്ല. വഞ്ചിയൂർ സ്വദേശി ദിവ‍്യയ്ക്ക് 4.70 ലക്ഷം രൂപ നഷ്ട്മായി. വെള്ളനാട് സ്വദേശി ദിനചന്ദ്രനും 20 ലക്ഷം രൂപ നഷ്ട്മായി.പെൻഷൻ പറ്റിയവരാണ് തട്ടിപ്പിനിരയായതിൽ അധികമെന്നും പൊലീസ് വ‍്യക്തമാക്കി.

Trending

No stories found.

Latest News

No stories found.