കോഴിക്കോട്: പനി ബാധിച്ച് ചികത്സയിലിരുന്ന പത്ത് വയസുകാരി മരിച്ചു. കൊടുവള്ളി എളേറ്റിൽ പുതുയോട്ടിൽ കളുക്കാച്ചാലിൽ കെ.സി. ശരീഫിന്‍റെ മകൾ ഫാത്വിമ ബത്തൂലാണ് മരിച്ചത്. എളേറ്റിൽ ജിഎംയുപി സ്കൂളിലെ അഞ്ചാംക്ലാസ് വിദ്യാർഥിയാണ് ഫാത്വിമ.
ഏതാനും ആഴ്ചകൾക്ക് മുമ്പ് പനി ബാധിക്കുകയും പിന്നീട് ഭേദമാവുകയും ചെയ്തിരുന്നു. വെള്ളിയാഴ്ച രാത്രി പനി മൂർച്ഛിച്ചതിനെ തുടർന്ന് എളേറ്റിൽ വട്ടോളിയിലെ സ്വകാര്യ ആശുപത്രയിലും തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.