File Image
File Image

ഉത്രാട ദിനത്തിൽ ബെവ്കോ വിറ്റത് 116 കോടിയുടെ മദ്യം; മുന്നിൽ ഇരിങ്ങാലക്കുട

കഴിഞ്ഞ വർഷം ഇതേ ദിവസം 112 കോടിയുടെ മദ്യമാണ് വിറ്റത്.
Published on

തിരുവനന്തപുരം: ഉത്രാട ദിനത്തില്‍ ബെവ്‌കോ വഴി സംസ്ഥാനത്ത് വിറ്റത് 116 കോടിയുടെ മദ്യം. കഴിഞ്ഞ വര്‍ഷം ഇതേദിവസം വിറ്റതിനേക്കാള്‍ നാലു കോടിയുടെ മദ്യം അധികം വിറ്റതായാണ് കണക്കുകൾ കാണിക്കുന്നത്.

ഇരിങ്ങാലക്കുടയിലാണ് ഏറ്റവും കൂടുതല്‍ വില്‍പ്പന നടന്നത്. 1.06 കോടി രൂപയുടെ മദ്യമാണ് ഇവിടെ ഉത്രാട ദിനമായ ഇന്നലെ വിറ്റത്. ബെവ്കോയുടെ കൊല്ലം ആശ്രാമം ഔട്ട്ലെറ്റ് വഴി വിറ്റത് 1.01 കോടി രൂപയുടെ മദ്യമാണ്. കഴിഞ്ഞ വർഷം ഇതേ ദിവസം 112 കോടിയുടെ മദ്യമാണ് വിറ്റത്.

എന്നാൽ, ഇത്തവണ പ്രതീക്ഷിച്ച വിൽപ്പന നടന്നിലെന്നാണ് ബെവ്കോ പറയുന്നത്. 130 കോടിയുടെ വിൽപ്പനയാണ് പ്രതീക്ഷിച്ചത്. എന്നാലതുണ്ടായില്ല. അതേമയം, വില്‍പ്പന വരുമാനത്തില്‍ മാറ്റമുണ്ടാകുമെന്ന് ബെവ്‌കൊ എംഡി പ്രതികരിച്ചു. അന്തിമ വിറ്റുവരവ് കണക്കു വരുമ്പോള്‍ വില്‍പ്പന ഇനിയും ഉയരുമെന്നാണ് ബെവ്‌കോ എംഡി പറയുന്നത്.