സപ്ലൈകോയിൽ ഇതുവരെ 16 കോടിയുടെ വിൽപന

24 ലക്ഷത്തിലധികം പേര്‍ സാധനങ്ങള്‍ വാങ്ങിയെന്ന് മന്ത്രി
16 crores onam sales in SupplyCo
സപ്ലൈകോയിൽ ഇതുവരെ 16 കോടിയുടെ വിൽപന
Updated on

തിരുവനന്തപുരം: ഉത്രാടദിനത്തിന് മുന്‍പുള്ള ദിവസങ്ങളില്‍ 16 കോടി രൂപയുടെ വില്പനയാണ് ജില്ലാ ഫെയറുകളിലും സപ്ലൈകോ ഔട്ട്ലെറ്റുകളിലും നടന്നതെന്ന് ഭക്ഷ്യ -സിവില്‍ സപ്ലൈസ് വകുപ്പ്. 24 ലക്ഷത്തിലധികം പേര്‍ സപ്ലൈക്കോയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി.

ഒട്ടേറെ പ്രതിസന്ധികള്‍ക്കിടയിലും ഗുണനിലവാരം ഉറപ്പാക്കി ന്യായമായ വിലയില്‍ ഭക്ഷ്യവസ്തുക്കള്‍ ജനങ്ങള്‍ക്ക് എത്തിക്കാന്‍ സപ്ലൈകോയ്ക്ക് സാധിച്ചെന്ന് മന്ത്രി ജി.ആര്‍അനില്‍ പറഞ്ഞു. സപ്ലൈകോ നിലനില്‍ക്കേണ്ടത് നാടിന്‍റെ ആവശ്യമാണെന്ന് പഠിപ്പിച്ച ഓണക്കാലമാണ് ഇത്. ഫലപ്രദമായ വിപണി ഇടപെടല്‍ നടത്തി വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ സപ്ലൈകോയ്ക്ക് സാധിച്ചു. സപ്ലൈകോയുടെ തിരിച്ചുവരവിനാണ് നാം സാക്ഷ്യം വഹിച്ചത്.

ഈ ഓണക്കാലത്തു സാധാരണക്കാര്‍ക്ക് ആശ്വാസകരമായ നടപടികള്‍ സ്വീകരിക്കാന്‍ സപ്ലൈകോയ്ക്ക് കഴിഞ്ഞു. സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളെ ജനങ്ങള്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. അതിന്‍റെ തെളിവാണ് സപ്ലൈക്കോ സ്റ്റോറുകളിലെയും, ഓണം ഫെയറുകളിലെയും ജനത്തിരക്ക്. ഈ ഓണക്കാലത്ത് 52 ലക്ഷം കുടുംബങ്ങള്‍ക്ക് ഏറ്റവും നല്ല അരിയിനമായ ചമ്പാവരി 10 കിലോ അധികം നല്‍കി. 50 രൂപയിലധികം വില വരുന്ന ചമ്പാവരി 10 രൂപ നിരക്കില്‍ നല്‍കാന്‍ കഴിഞ്ഞത് ഭക്ഷ്യവകുപ്പിന് അഭിമാനകരമായ നേട്ടമായി. അര്‍ഹരായ 92 ശതമാനം റേഷന്‍ കാര്‍ഡ് ഉടമകളും സൗജന്യ ഭക്ഷ്യ കിറ്റ് വാങ്ങിയെന്നും മന്ത്രി അറിയിച്ചു.

Trending

No stories found.

Latest News

No stories found.