വിചാരണയ്ക്കെത്തിച്ച ബോംബ് സ്ഫോടനകേസിലെ പ്രതികൾ അക്രമാസക്തരായി; ജില്ലാ കോടതിയുടെ ജനൽ ചില്ല് തകർത്തു

2016 ജുൺ 15ന് കൊല്ലം കളക്ടറേറ്റിൽ സ്ഫോടനം നടത്തിയ കേസിലെ പ്രതികളാണ്
Video Screenshot
Video Screenshot
Updated on

കൊല്ലം: കൊല്ലം കളക്ടറേറ്റ് ബോംബ് സ്ഫോടനകേസിലെ പ്രതികൾ ജില്ലാ കോടതിയിലെ ജനൽ ചില്ലുകൾ തകർത്തു. പ്രതികൾ അക്രമാസക്തരായി. വിലങ്ങ് ഉപയോഗിച്ചാണ് ജനൽ ചില്ലുകൾ തകർത്തത്. ബേസ് മൂവ്മെന്‍റ് പ്രവർത്തകരാണ് പ്രതികൾ. 2016 ജുൺ 15ന് കൊല്ലം കളക്ടറേറ്റിൽ സ്ഫോടനം നടത്തിയ കേസിലെ പ്രതികളാണ് ജനൽ ചില്ലുറകൾ തകർത്തത്. ആന്ധ്രാപ്രദേശിലെ കടപ്പ ജയിലിൽ നിന്നാണ് ഇന്ന് പ്രതികളെ വിചാരണയ്ക്കായി കോടതിയിൽ എത്തിച്ചത്. അതിനിടെയാണ് പ്രതികൾ അക്രമാസക്തരയത്.

പ്രതികളെ ആന്ധ്ര ജയിലിൽ നിന്നും തിരുവനന്തപുരം ജയിലിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ‌ എഴുതുന്നതിനിടെയാണ് പ്രതികൾ കോടതിയിൽ അക്രമം കാണിച്ചത്. ജഡ്ജിയെ കാണണമന്നാവശ്യപ്പെട്ട് പ്രകോപനം സൃഷ്ടിച്ച പ്രതികൾ വിദ്വേഷ മുഗദ്രവാക്യങ്ങളും വിളിച്ചു. തമിഴ്നാട്ടിലെ ബേസ് മൂവ്മെന്‍റ് പ്രവർത്തകരായ അബ്ബാസ് അലി, ഷംസൂൺ കരിം രാജ, ദാവൂദ് സുലൈമാൻ, ഷംസുദ്ദീൻ എന്നീ 4 പേരാണ് കേസിലെ പ്രതികൾ. ഇവരെ തിരുവനന്തപുരം പൂജപുര ജയിലിലേക്ക് മാറ്റി. കോടതിയിൽ അക്രമം നടത്തിയതിന് പൊലീസ് വേറെ കേസെടുക്കും. നാളെ മുതൽ സാക്ഷി വിസ്താരം ആരംഭിക്കും.

Trending

No stories found.

Latest News

No stories found.