​'ന്യൂനപക്ഷ വിരുദ്ധന്‍': ആക്ഷേപം കേട്ട 3 മുഖ്യമന്ത്രിമാർ

വി.എസ് മലപ്പുറത്തെ അപമാനിച്ചു എന്ന രീതിയിൽ പ്രചാരിച്ചിരുന്നു​
3 Chief Ministers who heard the accusation of 'Anti-minority'
​'ന്യൂനപക്ഷ വിരുദ്ധന്‍': ആക്ഷേപം കേട്ട 3 മുഖ്യമന്ത്രിമാർ
Updated on

തിരുവനന്തപുരം: ​ന്യൂനപക്ഷ വിരുദ്ധനെന്ന് ആക്ഷേപം കേട്ട മൂന്നാമത്തെ മുഖ്യമന്ത്രിയായി പിണറായി വിജയൻ.​ എ.കെ. ആന്‍റണിയാണ് ഇക്കാര്യത്തിൽ ആദ്യം പ്രതിക്കൂട്ടിലായത്.​ അതിനു​ ശേഷം വി.എസ്. അച്യുതാനന്ദൻ.

മുഖ്യമന്ത്രിയായിരുന്ന കെ.​ ​കരുണാകരൻ ചാരക്കേസിൽ രാജിവച്ചതിനെ തുടർന്ന് 1995ൽ എ.കെ. ആന്‍റണി മുഖ്യമന്ത്രിയായി.​ ആന്‍റണിക്ക് മത്സരിക്കാനുള്ള സുരക്ഷിത മണ്ഡലത്തെക്കുറിച്ചുള്ള അന്വേഷണം ചെന്നെത്തിയത് ലീഗ് മണ്ഡലമായ തിരൂരങ്ങാടിയിലാണ്.​

അതിനു​ മുമ്പു ​തന്നെ ലീഗ് അനർഹമായ പലതും യുഡിഎഫ് മന്ത്രിസഭയിൽ നേടുന്നു എന്ന ആക്ഷേപം ശക്തമായ കാലമായിരുന്നു അത്. അതിനിടയിൽ മുഖ്യമന്ത്രി ലീഗ് ക്വോട്ടയിൽ മത്സരിക്കുന്നു എന്ന രീതിയിൽ പ്രചാരണം കൂടി വന്നതോടെ അവരുടെ വിലപേശൽ ശക്തി കൂടുമെന്ന പ്രചാരണവും ഉയർന്നു.

"ന്യൂനപക്ഷങ്ങള്‍ സമ്മര്‍ദ ശക്തിയാകുന്നുവെന്നും ഭൂരിപക്ഷ വിഭാഗങ്ങളുടെ വികാരം കൂടി ഉള്‍ക്കൊള്ളാന്‍ അവര്‍ക്കാകണമെന്നും' മുഖ്യമന്ത്രി എ.കെ. ആന്‍റണി ഒരു പൊതുചടങ്ങിൽ പ്രസംഗിച്ചത് വിവാദമായി. അതോടെ ന്യൂനപക്ഷ വിരുദ്ധൻ എന്നൊക്കെ ആക്ഷേപിച്ചെങ്കിലും അതൊന്നും തിരൂരങ്ങാടിയിലെ ജയത്തെ ബാധിച്ചില്ല.

മുസ്‌​ലിം ലീഗ് നേതാവ്‌ നാലകത്ത് സൂപ്പി വിദ്യാഭ്യാസ മന്ത്രി ആയിരുന്ന കാലത്ത് മെഡിക്കൽ - എൻജിനീയറി​ങ് പ്രവേശന പരീക്ഷാ റാങ്ക് ലിസ്റ്റില്‍ കൃത്രിമം കാട്ടാന്‍ തന്നോട് ആവശ്യപ്പെട്ടു എന്ന് അന്നത്തെ പ്രവേശന പരീക്ഷ കൺ​ട്രോളര്‍ ആയ അല്‍ഫോന്‍സ് കണ്ണന്താനം ഹൈക്കോടതിയില്‍ സത്യവാങ്മൂലം നൽകി.

എന്‍ട്രന്‍സ്‌ പരീക്ഷാ​ഫലം വന്നപ്പോള്‍, ആ വര്‍ഷത്തെ എന്‍ട്രന്‍സ്‌ ലിസ്റ്റില്‍ മന്ത്രിയുടെ കൂടി ജില്ലയായ മലപ്പുറത്ത് നിന്ന് ക്രമാതീതമായി ഉണ്ടായ വിജയശതമാനത്തെ കുറിച്ച് മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് "അതേക്കുറിച്ച് അന്വേഷണം നടത്തണം' എന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദൻ ആവശ്യപ്പെട്ടു.

Trending

No stories found.

Latest News

No stories found.