കൊച്ചി: ആലുവയിൽ നിന്നും പ്രായപൂർത്തിയാകാത്ത 3 പെൺകുട്ടികളെ കാണാതായതായി പരാതി. ആലുവ തോട്ടയ്ക്കാട്ടുകരയിലെ നിർധനരായ പെൺകുട്ടികളെ സംരക്ഷിക്കുന്ന സ്ഥാപനത്തിൽ നിന്ന് വ്യാഴാഴ്ച പുലർച്ചയോടെയാണ് പെൺകുട്ടികളെ കാണാതായത്.
15, 16, 18 വയസായ കുട്ടികളെയാണ് കാണാതായത്. സ്ഥാപനത്തിലെ അധികൃതർ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്. സംഭവത്തിൽ ആലുവ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ അടക്കമുള്ളവ പരിശോധിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു.