പാലക്കാട്: മണ്ണാർക്കാട് കോട്ടോപ്പാടത്ത് കുളത്തിൽ കുളക്കാനിറങ്ങിയ മൂന്നു സഹോദരിമാർ കുളത്തിൽ മുങ്ങിമരിച്ചു. ഭീമനാട് സ്വദേശിനികളായ റമീഷ (23), റിൻസി (18), നാഷിദ (26) എന്നിവരാണ് മരിച്ചത്.
ഒരാൾ വെള്ളത്തിൽ കാൽവഴുതി വീണപ്പോൾ മറ്റു രണ്ടുപേർ രക്ഷിക്കാൻ ശ്രമിക്കവേ അപകടത്തിൽപ്പെടുകയായിരുന്നു. അപകടം കണ്ട അതിഥിത്തൊഴിലാളി നാട്ടുകാരെ വിവരമറിയിച്ചതിന തുടർന്ന് മൂവരേയും ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഓണവധിക്ക് വീട്ടിലെത്തിയതായിരുന്നു സഹോദരിമാർ.