പറവൂർ: എറണാകുളം പറവൂരിൽ 350 കി.ലോ പഴകിയ ഇറച്ചി പിടികൂടി. നീണ്ടൂരിൽ നൗറൽ എന്നയാളുടെ സ്ഥാപനത്തിൽ നിന്നാണ് ഇറച്ചി പിടികൂടിയത്.
ഈ കടയിൽ നിന്ന് ഇറച്ചി വാങ്ങിയ സ്ത്രി പാചകത്തിനിടെ മാംസത്തിൽ പുഴുവിനെ കണ്ടെത്തി. ഇവരുടെ പാരാതിയിൽ ചിറ്റാറ്റുകര പഞ്ചായത്ത് അധികൃതർ നടപടി എടുക്കുകയായിരുന്നു. ഹലാൽ ചിക്കന്‍ കടയിൽ നിന്നാണ് 350 കിലോ പഴകിയ ചിക്കന്‍ പിടികൂടിയത്. അധികൃതർ കട പൂട്ടിച്ചു.