അന്താരാഷ്ട്ര നഴ്സസ് ദിനത്തിൽ നഴ്സുമാരെ ആദരിച്ച് 360 മെഡികെയർ

യുകെ, ജർമ്മനി എന്നിവിടങ്ങളിലെ പ്രശസ്ത ആശുപത്രികളിലേക്ക് ലോകത്തെല്ലായിടത്തുനിന്നും പ്രതിവർഷം ആയിരത്തിലധികം നഴ്സുമാരെയാണ് 360 മെഡികെയർ റിക്രൂട്ട് ചെയ്തുകൊണ്ടിരിക്കുന്നത്
അന്താരാഷ്ട്ര നഴ്സസ് ദിനത്തിൽ നഴ്സുമാരെ ആദരിച്ച് 360 മെഡികെയർ
Updated on

കൊച്ചി: കഴിഞ്ഞ മൂന്ന് വർഷങ്ങളായി നഴ്സിങ് റിക്രൂട്ട്മെന്റ് മേഖലയിൽ പ്രവർത്തിക്കുന്ന 360 മെഡികെയർ എന്ന സ്ഥാപനം അന്താരാഷ്ട്ര നഴ്‌സസ്‌ ദിനത്തോടനുബന്ധിച്ച് നഴ്സുമാരെ ആദരിച്ചു. കളമശേരി കിൻഡർ ആശുപത്രിയിലെയും, ഇടപ്പള്ളി എംഎജെ ആശുപത്രിയിലെയും നഴ്സുമാരെയാണ് 360 മെഡികെയർ മൊമെന്റോ നൽകി ആദരിച്ചത്. നഴ്സിങ് മേഖലയിൽ 39 വർഷത്തെ പ്രവൃത്തിപരിചയമുള്ള കിൻഡർ ആശുപത്രിയിലെ അംബികാകുമാരി, എംഎജെ ആശുപത്രിയിലെ പീഡിയാട്രിക് നഴ്‌സ്‌ വിഭാഗത്തിൽ 14 വർഷത്തെ പ്രവൃത്തിപരിചയമുള്ള സൂര്യലക്ഷ്മി.പി.ബി എന്നിവരെയാണ് ആദരിക്കുന്നതിനായി തെരെഞ്ഞെടുത്തത്. ഇവരുടെ പ്രവർത്തിപരിചയം, സേവനം തുടങ്ങിയവ കണക്കിലെടുത്താണ് ആദരവ്. തെരെഞ്ഞെടുത്ത നഴ്സുമാരെ മുൻകൂട്ടി അറിയിക്കാതെ ചടങ്ങിലേക്ക് വിളിച്ചുവരുത്തി അപ്രതീക്ഷിതമായിട്ടായിരുന്നു ആദരവ്.

കളമശേരി മുനിസിപ്പൽ കൗൺസിലർ റഫീഖ് മരക്കാർ, കിൻഡർ ഹോസ്പിറ്റൽ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ സതീഷ് കുമാർ, എംഎജെ ഹോസ്പിറ്റൽ ഡയറക്ടർ ഫാ. ആന്റണി മഠത്തുംപടി, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ ഫെനോ ജോയ് എന്നിവർ സംസാരിച്ചു. 360 മെഡികെയർ ബ്രാഞ്ച് മാനേജർ ഷെഹ്‌നാസ് അഷ്‌റഫ്, സീനിയർ റിക്രൂട്ടർ ഓസ്റ്റിൻ ഷാജു എന്നിവർ സംസാരിച്ചു.

കിൻഡർ ഹോസ്പിറ്റൽ എച്ച് ആർ മാനേജർ പുതുമ വിന്ധ്യൻ, 360 മെഡികെയർ എച്ച് ആർ മാനേജർ റോഷൻ വർഗീസ്, ഡിജിറ്റൽ മാർക്കറ്റിംഗ് ഹെഡ് ഹരി, ഓപ്പറേഷൻസ്‌ ആൻഡ് സോഷ്യൽ മീഡിയ ഹെഡ് മുനീർ കെ.കെ, അക്കാഡമി ഹെഡ് റെജ്ന ബാലൻ, സ്റ്റഡി അബ്രോഡ് മാനേജർ ജേക്കബ് വർഗീസ്, റിക്രൂട്ടർ പ്രവീൺ കെ.എസ് തുടങ്ങിയവർ പങ്കെടുത്തു.

യുകെ, ജർമ്മനി എന്നിവിടങ്ങളിലെ പ്രശസ്ത ആശുപത്രികളിലേക്ക് ലോകത്തെല്ലായിടത്തുനിന്നും പ്രതിവർഷം ആയിരത്തിലധികം നഴ്സുമാരെയാണ് 360 മെഡികെയർ റിക്രൂട്ട് ചെയ്തുകൊണ്ടിരിക്കുന്നത്. മികച്ച ശമ്പളത്തിനും ജോലിസാധ്യതകൾക്കും പുറമെ മറ്റു ആനുകൂല്യങ്ങളും 360 മെഡികെയർ അവരുടെ സൗജന്യ റിക്രൂട്ട്മെന്റിലൂടെ ഉറപ്പുനൽകുന്നുണ്ട്. നഴ്സിങ് റിക്രൂട്ട്മെന്റിന് പുറമെ വിദേശപഠനം, ഐഇഎൽടിഎസ്/ഒഇടി, ജർമൻ ഭാഷ പരിശീലനം, വിസ സേവനങ്ങൾ എന്നിവയും 360 മെഡികെയർ നൽകിവരുന്നു.

Trending

No stories found.

Latest News

No stories found.