ലൈഫ് മിഷൻ 5 ലക്ഷം വീടുകള്‍ പൂർത്തിയാക്കും

ലൈഫ് മിഷനിലൂടെ ഇതിനകം 5,13,072 വീടുകളാണ് അനുവദിച്ചത്. ഇതില്‍ 4,06,768 വീടുകള്‍ നിർമാണം പൂര്‍ത്തിയാക്കി. 1,06,304 വീടുകളുടെ നിർമാണം പുരോഗമിക്കുകയാണ്
5 lakh houses to be completed under Life Mission
ലൈഫ് മിഷൻ 5 ലക്ഷം വീടുകള്‍ പൂർത്തിയാക്കും
Updated on

തിരുവനന്തപുരം: ലൈഫ് മിഷന്‍ വീടുകളുടെ നിർമാണത്തിന് 350 കോടി രൂപ കൂടി ലഭ്യമാക്കിയതോടെ ഗ്രാമപഞ്ചായത്തുകളിലെ 22,500 ലൈഫ് ഗുണഭോക്താക്കള്‍ക്ക് വീട് നിര്‍മാണത്തിന് ആവശ്യമായ വായ്പാ വിഹിതം ഉറപ്പായി. ഇവര്‍ക്കുള്ള സംസ്ഥാന സര്‍ക്കാര്‍ വിഹിതവും നിലവില്‍ വിതരണത്തിന് ലഭ്യമാണ്. നിലവില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ആവശ്യപ്പെട്ട എല്ലാ ഗുണഭോക്താക്കള്‍ക്കും ഇതിലൂടെ തുക നല്‍കാന്‍ സാധിക്കുമെന്നാണ് കണക്കാക്കുന്നത്.

2026 ആകുമ്പോഴേക്കും അഞ്ച് ലക്ഷം വീടുകള്‍ പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍, അതിലേറെ വീടുകള്‍ പൂര്‍ത്തിയാകുമെന്നാണ് നിലവിലെ സ്ഥിതി. ലൈഫ് മിഷനിലൂടെ ഇതിനകം 5,13,072 വീടുകളാണ് അനുവദിച്ചത്. ഇതില്‍ 4,06,768 വീടുകള്‍ നിർമാണം പൂര്‍ത്തിയാക്കി. 1,06,304 വീടുകളുടെ നിർമാണം പുരോഗമിക്കുകയാണ്.

2022ല്‍ ഗ്രാമപഞ്ചായത്തുകളിലെ ലൈഫ് ഗുണഭോക്താക്കള്‍ക്ക് വേണ്ടി 1448.34 കോടി രൂപയുടെ വായ്പ എടുക്കാനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. ഇതില്‍ ആയിരം കോടിയുടെ ഗ്യാരന്‍റി സര്‍ക്കാര്‍ നല്‍കുകയും, ഈ തുക മുൻപ് തന്നെ ഗുണഭോക്താക്കള്‍ക്ക് കൈമാറുകയും ചെയ്തിരുന്നു.

69,217 പേര്‍ക്കാണ് ഈ തുക വിതരണം ചെയ്തത്. സംസ്ഥാന സര്‍ക്കാര്‍ വിഹിതവും ഇവര്‍ക്ക് നല്‍കിയിട്ടുണ്ട്. ബാക്കിയുള്ള 448.34 കോടി രൂപയുടെ ഗാരന്‍റി സര്‍ക്കാര്‍ നല്‍കിയതിനെ തുടര്‍ന്നാണ് ഇപ്പോള്‍ തുക അനുവദിച്ചിരിക്കുന്നത്.

ആവശ്യത്തിന് അനുസരിച്ച് ബാക്കി തുകയും അനുവദിക്കും. ഇതിന് പുറമെ നഗരസഭകള്‍ക്കായി 217 കോടി രൂപ കൂടി ലഭ്യമാക്കാനുള്ള പ്രവര്‍ത്തനം അന്തിമ ഘട്ടത്തിലാണ്. ഇവര്‍ക്കുള്ള സര്‍ക്കാര്‍ വിഹിതവും ലഭ്യമാണ്. ഹഡ്കോ വായ്പ സര്‍ക്കാരിന്‍റെ ഗാരന്‍റിയിലാണ് ലഭ്യമാക്കുന്നത്. വായ്പയുടെ പലിശ പൂര്‍ണമായി സര്‍ക്കാരാണ് വഹിക്കുന്നത്.

Trending

No stories found.

Latest News

No stories found.