കേരള ഹൈക്കോടതിയിൽ പുതിയ 5 ജഡ്‌ജിമാർ

ഇവർ ഇന്നു മുതൽ ചുമതലയേൽക്കും
5 new kerala hc judges to be sworn in today
കേരള ഹൈക്കോടതിയിൽ പുതിയ 5 ജഡ്‌ജിമാർ
Updated on

ന്യൂഡല്‍ഹി: കേരള ഹൈക്കോടതിയിൽ പുതിയതായി 5 ജഡ്ജിമാരെ നിയമിച്ച് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപ​​ന​​മി​​റ​​ക്കി. പി.കൃഷ്ണകുമാർ, കെ.വി. ജയകുമാർ, എസ്. മുരളീകൃഷ്ണ, ജോബിൻ സെബാസ്റ്റ്യൻ, പി.വി. ബാലകൃഷ്ണൻ എന്നിവരെയാണ് നിയമിച്ചത്. ഇ​​തോ​​ടെ, ഹൈ​​ക്കോ​​ട​​തി​​യി​​ലെ ജ​​ഡ്ജി​​മാ​​രു​​ടെ എ​​ണ്ണം 45 ആ​​കും. കേരള ഹൈക്കോടതിയിൽ അനുവദിക്കപ്പെട്ട ജഡ്ജിമാരുടെ എണ്ണം 47 ആണ്. ഇവർ ഇന്നു (oct 30) മുതൽ ചുമതലയേൽക്കും

നിലവിൽ ഹൈക്കോടതി രജിസ്ട്രാര്‍ ജനറലാ​​ണ് പി. കൃഷ്ണകുമാർ. എറണാകുളം എന്‍ഐ​​എ/ സി​​ബി​​ഐ സ്പെഷ്യല്‍ കോടതി ജഡ്ജിയായിക്കെ കനകമല തീവ്രവാദം, സുബാനി ഹാജ ഐ​​എസ്‌, നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് തുടങ്ങിയ സുപ്രധാന കേസുകളില്‍ വിധി പ്രസ്താവിച്ചിട്ടുണ്ട്.

ഹൈക്കോടതി വിജിലന്‍സ് രജിസ്ട്രാറായ കെ.വി. ജയകുമാര്‍ തൃശൂർ സ്വദേശിയാണ്. കോഴിക്കോട് പ്രിന്‍സിപ്പല്‍ ജില്ലാ ആന്‍ഡ് സെഷന്‍സ് ജഡ്ജിയാണ് എസ്മു.രളികൃഷ്ണ, ഹൈക്കോടതിയിലെ ജില്ലാ ജുഡീഷ്യറി രജിസ്ട്രാറാണ് ജോബിന്‍ സെബാസ്റ്റ്യന്‍. നിലവില്‍ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജിയും പദ്മ​​നാഭസ്വാമി ക്ഷേത്രo അഡ്മിനിസ്‌ട്രേറ്റീി​​വ് കമ്മിറ്റി ചെയര്‍മാനും ആണ് പി.വി. ബാലകൃഷ്ണൻ

Trending

No stories found.

Latest News

No stories found.