ആലുവ: വെള്ളിയാഴ്ച്ച വൈകിട്ട് ആലുവ തായിക്കാട്ടുകര ഗാരിജ് റെയിൽവേ സ്റ്റേഷൻ ഗേറ്റിന് സമീപത്തെ കെട്ടിടത്തിൽ നിന്നു കണാതായ 5 വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. ആലുവ മാർക്കറ്റിനുള്ളിൽ മാലിന്യ കൂമ്പാരത്തിൽ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയെ കൊന്ന് ചാക്കിൽ കെട്ടി മാലിന്യ കൂമ്പാരത്തിൽ തള്ളുകയായിരുന്നു.
ബിഹാർ സ്വദേശികളായ ദമ്പതികളുടെ 5 വയസ് പ്രായം വരുന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്. ഇവർ താമസിച്ചിരുന്ന അതേ കെട്ടിടത്തിൽ 2 ദിവസം മുൻപു താമസിക്കാനെത്തിയ അസം സ്വദേശി അസഫാക് ആലമാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ്.
കുട്ടിയെ പണം വാങ്ങി സക്കീർ എന്നയാൾക്ക് കൈമാറിയെന്ന് പിടിയിലായ പ്രതി അസ്ഫാക് ആലം മൊഴി നൽകിയത്. 21 മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിലാണ് കുട്ടിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.