മലപ്പുറം: സംസ്ഥാനത്ത് വീണ്ടും സൂര്യാഘാതം. നിലമ്പൂർ മയ്യന്താനി സ്വദേശി സുരേഷിന് (53) ആണ് സൂര്യാഘാതമേറ്റത്. സുരേഷിന്‍റെ കൈകളിലും വയറിലും പൊള്ളലേറ്റിട്ടുണ്ട്. പൊള്ളലേറ്റ ഭാഗങ്ങളില്‍ കുമിളകളും പൊങ്ങിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം മമ്പാട് നിന്ന് നിലമ്പൂരിലേക്കുള്ള യാത്രാമദ്ധ്യേയാണ് സൂര്യഘാതം ഉണ്ടായത്. കൈകളില്‍ പൊള്ളലേറ്റത് പോലുള്ള നീറ്റലാണ് ആദ്യം അനുഭവപ്പെട്ടത്. വീട്ടിലെത്തി തണുത്ത വെള്ളത്തില്‍ കഴുകിയപ്പോള്‍ വേദന അനുഭവപ്പെടുകയായിരുന്നു. ഇതിന് പിന്നാലെ തൊലിയിൽ കുമിളകൾ പ്രത്യക്ഷപ്പെട്ടു. ഇതോടെ നിലമ്പൂർ ജില്ലാ ആശുപത്രിയിലെത്തി ചികിത്സ തേടുകയായിരുന്നു.