യുവാവിനെ ബന്ദിയാക്കി 72 ലക്ഷം കവര്‍ന്നത് നാടകം: പ്രതി പരാതിക്കാരൻ

ശനിയാഴ്ച പകൽ 12 മണിക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്.
72 lakhs was stolen by holding the young man hostage drama: accused complainant
kozhikode
Updated on

കോഴിക്കോട്: കൊയിലാണ്ടി കാട്ടില്‍ പീടികയില്‍ ഇന്ത്യ വൺ എടിഎം മുഖത്ത് മുളകുപൊടി വിതറി കാറില്‍ ബന്ദിയാക്കി പണം തട്ടിയെന്ന പരാതിയില്‍ പ്രതി പരാതിക്കാരന്‍ തന്നെയെന്ന് പൊലീസിന്‍റെ കണ്ടെത്തൽ. പരാതിക്കാരൻ സുഹൈലിനെ പൊലീസ് അറസ്റ്റ് ചെയ്തു.

അറസ്റ്റിലായ സുഹൈലിന്‍റെ കൂട്ടാളിയിൽ നിന്ന് 37 ലക്ഷം രൂപ പൊലീസ് കണ്ടെത്തിയിരുന്നു. സുഹൈലിന്‍റെ മൊഴികളിലെ പൊരുത്തക്കേടാണ് കേസിൽ വഴിത്തിരിവായതെന്ന് പൊലീസ് അറിയിച്ചു.

75 ലക്ഷം രൂപ നഷ്ടമായി എന്ന് എ.ടി.എം. കമ്പനി സ്ഥിരീകരിച്ചതോടെ പൊലീസ് വിശദമായി അന്വേഷണം നടത്തുകയും സുഹൈലും താഹയും മറ്റൊരാളും ചേര്‍ന്ന് തട്ടിപ്പ് നടത്തുകയായിരുന്നുവെന്ന് കണ്ടെത്തുകയായിരുന്നു.

ഇതേതുടര്‍ന്ന് സുഹൈലിന്‍റെ അറസ്റ്റ് കൊയിലാണ്ടി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. കാറില്‍ മുളക് പൊടി വിതറാനും കൈ കെട്ടാനും സഹായിച്ച ഒരാളെ കൂടി പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ബാക്കി തുകയ്ക്കുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

എ.ടി.എമ്മില്‍ നിറയ്ക്കാന്‍ കൊണ്ടുപൊയ 72.40 ലക്ഷം രൂപ അജ്ഞാതരായ രണ്ടുപേര്‍ തന്നെ ബന്ദിയാക്കിയശേഷം കൈക്കലാക്കിയെന്നാണ് തിക്കോടി ആവിക്കല്‍ റോഡ് സുഹാന മന്‍സില്‍ സുഹൈല്‍ (25) കൊയിലാണ്ടി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. ആദ്യം 25 ലക്ഷമെന്നാണ് പറഞ്ഞിരുന്നത്. കേസന്വേഷണത്തിനായി റൂറല്‍ എസ് പി പി നിധിന്‍ രാജിന്‍റെ നേതൃത്വത്തില്‍ പ്രത്യേക സ്വാഡ് രൂപവത്കരിച്ചു. ശനിയാഴ്ച രാത്രിതന്നെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സുഹൈലിനെ മണിക്കൂറുകളോളം ചോദ്യംചെയ്തിരുന്നു.

ശനിയാഴ്ച പകൽ 12 മണിക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇന്ത്യ വൺ എ.ടി.എമ്മിൽ നിറയ്ക്കാനായി 72.40 ലക്ഷം രൂപയുമായി കാരാടിമുക്കിലേക്ക് പോകവേ പണം കവർന്നു എന്നാണ് പരാതി. അരിക്കുളം പഞ്ചായത്ത് ഓഫീസ് കഴിഞ്ഞുള്ള കയറ്റത്തിൽ വെച്ചാണ് സംഭവമെന്ന് പരാതിക്കാരന്‍റെ മൊഴിയിൽ വ്യക്തമാക്കുന്നു.

പർദ്ദ ധരിച്ച് നടന്നു പോവുകയായിരുന്ന രണ്ട് സ്ത്രീകളിൽ ഒരാൾ കാറിന്‍റെ ബോണറ്റിലേക്ക് വീണ ശേഷം കവർച്ച നടത്തി എന്നാണ് പറയപ്പെടുന്നത്. ഒപ്പമുണ്ടായിരുന്ന സ്ത്രീ കാറിനകത്തേക്ക് കൈയിട്ട് പരാതിക്കാരന്‍റെ വായും മൂക്കും പൊത്തിപ്പിടിച്ചു. കൂടെയുണ്ടായിരുന്ന സ്ത്രീ കാറിന്‍റെ പിറകിൽ കയറി ശരീരമാസകലം മുളകുപൊടി വിതറി.

തുടർന്ന് ബാഗിൽ ഉണ്ടായിരുന്ന 72.40 ലക്ഷം രൂപ കവർന്നു എന്നും പരാതിക്കാരന്‍റെ മൊഴിയിൽ വ്യക്തമാക്കുന്നുണ്ട്. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് തിരിച്ചറിയാത്ത രണ്ട് ആളുകളുടെ പേരിൽ കേസെടുത്തത്. കൊയിലാണ്ടി പൊലീസ് ഇൻസ്പെക്ടർ ശ്രീലാൽ ചന്ദ്രശേഖറിന്‍റെ നേതൃത്വത്തിൽ അന്വേഷണം ശക്തമാക്കി.

Trending

No stories found.

Latest News

No stories found.