പെന്‍ഷന്‍; കെഎസ്ആര്‍ടിസിയ്ക്ക് 74.20 കോടി രൂപ കൂടി അനുവദിച്ചു

ഈ സാമ്പത്തിക വര്‍ഷം ബജറ്റില്‍ കെഎസ്ആര്‍ടിസിക്ക് 900 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്
74.20 cr has been sanctioned to ksrtc
പെന്‍ഷന്‍; കെഎസ്ആര്‍ടിസിയ്ക്ക് 74.20 കോടി രൂപ കൂടി അനുവദിച്ചു
Updated on

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ 74.20 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു. പെന്‍ഷന്‍ വിതരണത്തിന് കോര്‍പറേഷന്‍ പ്രാഥമിക സഹകരണ സംഘങ്ങളില്‍നിന്ന് എടുത്ത വായ്പകളുടെ തിരിച്ചടവിനായാണ് സഹായം ലഭ്യമാക്കിയത്.

ഈ സാമ്പത്തിക വര്‍ഷം ബജറ്റില്‍ കെഎസ്ആര്‍ടിസിക്ക് 900 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ഇതില്‍ 864.91 കോടി രൂപ ഇതിനകം ലഭ്യമാക്കി. രണ്ടാം പിണറായി സര്‍ക്കാര്‍ ഇതുവരെ 6044 കോടി രൂപയാണ് കോര്‍പറേഷന് നല്‍കിയത്.

കൂടാതെ പരമ്പരാഗത മേഖലയിലെ തൊഴിലാളികള്‍ക്ക് ഓണത്തിന്‍റെ ഭാഗമായി 45 കോടി രൂപയുടെ സഹായം സര്‍ക്കാര്‍ അനുവദിച്ചു. മിനിമം കൂലി ഉറപ്പാക്കല്‍ പദ്ധതിയിലാണ് തുക ലഭ്യമാക്കിയത്. 8,94,922 തൊഴിലാളികള്‍ക്ക് ഓണക്കാല ആനുകൂല്യം ലഭിക്കുമെന്ന് ധനകാര്യ മന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു. കയര്‍, മത്സ്യബന്ധനം, കൈത്തറി, ഖാദി, ഈറ്റ, പനമ്പ്, ബീഡി ആന്‍ഡ് സിഗാര്‍ മേഖലകളിലെ ഇന്‍കം സപ്പോര്‍ട്ട് സ്കീം ആനുകൂല്യമാണ് വിതരണം ചെയ്യുന്നത്. ഇതിനൊപ്പം പൊതുമേഖലാ സ്ഥാപനങ്ങളിലെ ഓഫീസര്‍മാര്‍ക്ക് 2750 രൂപ ഉത്സവബത്ത നിശ്ചയിച്ച് ധന വകുപ്പ് ഉത്തരവിറക്കി. ദിവസവേതനാടിസ്ഥാനത്തിലുള്ള ജീവനക്കാര്‍ക്ക് 1250 രൂപ ഉത്സവബത്ത ലഭിക്കും.

Trending

No stories found.

Latest News

No stories found.