80,000 രൂപ ഗൂഗിൾ പേ വഴി ബാങ്ക് അക്കൗണ്ടിൽ കയറി; തിരിച്ചു നൽകാൻ നഗരസഭാ ജീവനക്കാരൻ

ബാങ്ക് ഉ‍ദ‍്യോഗസ്ഥർ പണം കയറിയ നമ്പറിൽ വിളിച്ച് വിവരം തിരക്കിയപ്പോഴാണ് കാര‍്യങ്ങൾ അറിയുന്നത്
80000 into bank account through GPay; Municipality employee ready to give back
ചാലക്കുടി നഗരസഭാ ജീവനക്കാരൻ സിജു
Updated on

ത‍്യശൂർ: ചാലക്കുടി നഗരസഭാ ജീവനക്കാരൻ സിജുവിന്‍റെ ബാങ്ക് അക്കൗണ്ടിൽ 80,000 രൂപ ഗൂഗിൾ പേ വഴി മാറിക്കയറി. പണം വന്നതറിഞ്ഞ് ഞെട്ടിയ സിജു ഉടനെ സമീപത്തുള്ള ബാങ്കിൽ വിവരമറിയിച്ചു. തുടർന്ന് ബാങ്ക് ഉ‍ദ‍്യോഗസ്ഥർ പണം അയച്ച നമ്പറിൽ വിളിച്ച് വിവരം തിരക്കിയപ്പോഴാണ് കാര‍്യങ്ങൾ വ്യക്തമാകുന്നത്. ഒഡീശയിലുള്ള കുടുംബം മകളുടെ വിവാഹത്തിനായി മാറ്റി വച്ചിരുന്ന പണമാണ് നമ്പർ മാറി സിജുവിന്‍റെ നമ്പറിലേക്ക് അയച്ചത്.

പണം തെറ്റായ നമ്പറിലേക്ക് അയച്ചതാണെന്ന് ബോധ‍്യപ്പെട്ടതിനെ തുടർന്ന് ഒഡീശയിലെ ബാങ്കിൽ വിവരമറിയിക്കാൻ അവരോട് ബാങ്ക് അധികൃതർ ആവശ‍്യപെട്ടു. അങ്ങനെ അവർ ബാങ്കിൽ ബന്ധപ്പെട്ടതിനെ തുടർന്ന് ഒഡീശയിലെ ബാങ്ക് അധിക‍്യതർ ചാലക്കുടി എസ്ബിഐ ശാഖയിൽ വിവരം അറിയിച്ചു.

തുടർന്ന് ബാങ്ക് അക്കൗണ്ട് വഴി പണം അയച്ചാൽ മതിയെന്ന് ബാങ്ക് മാനേജർ സിജുവിനോട് പറഞ്ഞുവെങ്കിലും ബാങ്ക് സമയം കഴിഞ്ഞതിനാൽ പണം അയക്കാൻ സാധിച്ചില്ല. അടുത്ത ബാങ്ക് പ്രവൃത്തി ദിവസമായ ചൊവ്വാഴ്‌ച പണം തിരിച്ചയക്കുമെന്ന് സിജു അറിയിച്ചു.

Trending

No stories found.

Latest News

No stories found.