'കരടി ചത്തതിൽ ഉദ്യോഗസ്ഥർക്കുണ്ടായത് വൻ വീഴ്ച'; എ കെ ശശീന്ദ്രൻ

കരടിയുടെ രക്ഷാദൗത്യത്തിൽ ഉദ്യോഗസ്ഥർ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നും ജില്ലാ വനംവകുപ്പ് ഓഫീസറും വ്യക്തമാക്കിയിരുന്നു
'കരടി ചത്തതിൽ ഉദ്യോഗസ്ഥർക്കുണ്ടായത് വൻ വീഴ്ച'; എ കെ ശശീന്ദ്രൻ
Updated on

തിരുവനന്തപുരം: വെള്ളനാട് മയക്കുവെടിയേറ്റ കരടി വെള്ളത്തിൽ മുങ്ങിച്ചത്ത സംഭവത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് വീഴ്ചയുണ്ടായെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. ഉദ്യോഗസ്ഥർ വിവേചന ബുദ്ധിയോടെ പെരുമാറേണ്ടിയിരുന്നെന്നും സംഭവിക്കാൻ പാടില്ലാത്ത വീഴ്ചയാണ് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു. . വിശദമായ റിപ്പോർട്ട് ചീഫ് വൈൽഡ് ലൈഫ് വാർഡൻ സമർപ്പിച്ചതായും മന്ത്രി പറഞ്ഞു.

കരടിയുടെ രക്ഷാദൗത്യത്തിൽ ഉദ്യോഗസ്ഥർ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നും ജില്ലാ വനംവകുപ്പ് ഓഫീസറും വ്യക്തമാക്കിയിരുന്നു. വെള്ളത്തിൽ കിടക്കുന്ന വന്യമൃഗത്തെ പുറത്തെടുക്കുന്നതിൽ പാലിക്കേണ്ട നിബന്ധനകൾ ഉണ്ടെങ്കിലും അതൊന്നും ഇവിടെ പാലിച്ചിട്ടില്ലെന്നാണ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ സമർപ്പിച്ച റിപ്പോർട്ടിൽ‌ പറ‍യുന്നത്. കരടി മുങ്ങിച്ചത്തതായാണ് പോസ്റ്റുമാർട്ടം റിപ്പോർട്ടിൽ പറയുന്നത്. ആന്തരികാവയവങ്ങളിലടക്കം വെള്ളം കയറിയതായും, മയക്കുവെടിവെച്ച ശേഷം അൻപതു മിനിറ്റോളം വെള്ളത്തിൽ കിടന്നതായും റിപ്പോർട്ടിൽ പറയുന്നു.

Trending

No stories found.

Latest News

No stories found.