കൈകൾ ബന്ധിച്ച് വേമ്പനാട്ടുകായലിൽ നാലര കിലോമീറ്റർ നീന്തിക്കടന്ന് ഏഴ് വയസുകാരൻ

സാഹസിക യാത്ര വിജയകരമായി പൂർത്തിയാക്കി കൈകളിലെ ബന്ധനം അരൂർ എംഎൽഎ ദിലീമ ജോജോ അഴിച്ചുമാറ്റി
കൈകൾ ബന്ധിച്ച് വേമ്പനാട്ടുകായലിൽ നാലര കിലോമീറ്റർ നീന്തിക്കടന്ന് ഏഴ് വയസുകാരൻ
Updated on

കോതമംഗലം: വേമ്പനാട്ട് കായൽ കൈകൾ ബന്ധിച്ച് നീന്തിക്കയറി കോതമംഗലം സ്വദേശിയായ ഏഴ് വയസുകാരൻ.വാരപ്പെട്ടി, പിടവൂർ തുരുത്തിക്കാട്ട് വീട്ടിൽ സന്ദീപ് ജി നായരുടെയും,അഞ്ജലിയുടെയും മകനും കോതമംഗലം മലയിൻകീഴ് ക്രിസ്തുജ്യോതി ഇൻറർനാഷണൽ സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർത്ഥിയുമായ സത്വിക് സന്ദീപ് ഒരു മണിക്കൂർ 35 മിനിറ്റ് കൊണ്ടാണ് കൈകൾ ബന്ധിച്ച് നീന്തി കയറിയത് . ശനി രാവിലെ 8:40ന് കോട്ടയം ജില്ലയിലെ വൈക്കം ബീച്ചിൽ നിന്നും ആലപ്പുഴ ജില്ലയിലെ തവണകടവിലേക്ക് നീന്തിയാണ് വേൾഡ് ബുക്ക് ഓഫ് റെക്കോർഡിൽ ഇടം പിടിച്ചിരിക്കുന്നത്. ഇരുകൈകളും ബന്ധിച്ചു നീന്തുന്ന ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയാണ് സത്വിക് സന്ദീപ്. കോതമംഗലം ഡോൾഫിൻ ക്ലബ്ബിലായിരുന്നു പരിശീലനം

വൈക്കം മുനിസിപ്പൽ ചെയർപേഴ്സൺ പ്രീതാ രാജേഷ്,വൈസ് മുനിസിപ്പൽ ചെയർമാൻ പിടി സുഭാഷ്, കൗൺസിലർ ബിന്ദു ഷാജി എന്നിവരുടെ സാന്നിധ്യത്തിൽ വൈക്കം ബീച്ചിൽ നിന്നും നീന്തൽ ഫ്ലാഗ് ഓഫ് ചെയ്തു. സാഹസിക യാത്ര വിജയകരമായി പൂർത്തിയാക്കി കൈകളിലെ ബന്ധനം അരൂർ എംഎൽഎ ദിലീമ ജോജോ അഴിച്ചുമാറ്റി .അനുമോദന സമ്മേളനം കോതമംഗലം എംഎൽഎ ആന്റണി ജോൺ ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത്‌ പ്രസിഡന്റ് ടി എസ് സുധീഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രോഗ്രാം കോഡിനേറ്റർ ഷിഹാബ് കെ സൈനു സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. രജിത, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷീജ,വാരപ്പെട്ടി പഞ്ചായത്ത് പ്രസിഡൻറ് ചന്ദ്രശേഖരൻ നായർ, സ്കൂൾ പ്രിൻസിപ്പൽ ഫാ.ജിൻസ് പുളിക്കൽ എന്നിവർആശംസകൾ അറിയിച്ചു. ഒരു മണിക്കൂർ 35 മിനിറ്റ് നീണ്ടുനിന്ന സാഹസിക യാത്രയെ സ്വീകരിക്കുവാൻ നിരവധി ആളുകൾ ഉണ്ടായിരുന്നു.

Trending

No stories found.

Latest News

No stories found.