തായ്‌ലൻഡിൽ ടൂർ പോയ യുവാവ് കെട്ടിടത്തിൽ നിന്നു വീണു മരിച്ചു

കോഴിക്കോട് ഗ്ലോബൽ എഡ്യൂക്കേഷൻ ജീവനക്കാരനാണ്
തായ്‌ലൻഡിൽ ടൂർ പോയ യുവാവ് കെട്ടിടത്തിൽ നിന്നു വീണു മരിച്ചു
Updated on

ഏലൂർ: തായ്‌ലാൻഡിൽ കൂട്ടുകാരുമൊത്ത് ടൂർ പോയ യുവാവ് കെട്ടിടത്തിൽ നിന്നും വീണു മരിച്ചതായി വീട്ടിൽ അറിയിപ്പ് ലഭിച്ചു. മഞ്ഞുമ്മൽ മാതൃഭൂമിക്ക് സമീപം പള്ളിഞാലിൽ എഫ്രയിം ജോസഫ് (24) ആണ് മരിച്ചത്. കോഴിക്കോട് ഗ്ലോബൽ എഡ്യൂക്കേഷൻ ജീവനക്കാരനാണ്.

മഞ്ഞുമ്മൽ അമലോൽഭവ മാതാ പള്ളി കപ്യാർ ജോയിയുടെയും മേരി മെൽവിന്റെയും മകനാണ്. സഹോദരി മേരി സിൻഡ. സംസ്കാരം പിന്നീട് മഞ്ഞുമ്മൽ അമലോൽഭവ മാതാ പള്ളി സെമിത്തേരിയിൽ.

Trending

No stories found.

Latest News

No stories found.