വനം വന്യജീവി സംരക്ഷണ നിയമം കാലഹരണപ്പെട്ടു, കാലോചിതമായ മാറ്റം വരുത്തണം; ആം ആദ്മി പാർട്ടി

ജനങ്ങൾക്ക്‌ ജീവിക്കാനുള്ള അവകാശം ഭരണഘടനയിൽ നിലൽക്കെ മനുഷ്യ ജീവന് പുല്ലു വിലപോലും കല്പിക്കാത്ത ഇത്തരം നിയമങ്ങൾ അടിയന്തിരമായി തിരുത്തണമെന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെടുന്നു
aam aadmi party against wildlife protection act
വനം വന്യജീവി സംരക്ഷണ നിയമം കാലഹരണപ്പെട്ടതാണെന്ന് ആം ആദ്മി പാർട്ടി
Updated on

കോതമംഗലം: ഇന്ത്യയിൽ നിലനിൽക്കുന്ന വനം വന്യജീവി സംരക്ഷണ നിയമം കാലഹരണപെട്ടതാണെന്നും അത് വനത്തെയും മൃഗത്തെയും സംരക്ഷിക്കുന്നതും മനുഷ്യ ജീവനുവില കൽപ്പിക്കാത്തതും ആയതിനാൽ കാലോചിതമായി മാറ്റം വരുത്തണമെന്ന് ആം ആദ്മി പാർട്ടി പിണ്ടിമന പഞ്ചായത്ത്‌ കമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു . ആം ആദ്മി പാർട്ടി പിണ്ടിമന പഞ്ചായത്ത് പ്രസിഡൻറ്റ് കെ.എസ്. ഗോപിനാഥന്‍റെ ആദ്യക്ഷതയിൽ കൂടിയ യോഗത്തിൽ സെക്രട്ടറി സജി തോമസ് പ്രമേയം അവതരിപ്പിച്ചു.

ജനങ്ങൾക്ക്‌ ജീവിക്കാനുള്ള അവകാശം ഭരണഘടനയിൽ നിലൽക്കെ മനുഷ്യ ജീവന് പുല്ലു വിലപോലും കല്പിക്കാത്ത ഇത്തരം നിയമങ്ങൾ അടിയന്തിരമായി തിരുത്തണമെന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെടുന്നു. കർഷകരെ സംരക്ഷിക്കുന്ന നിയങ്ങളും നയങ്ങളും കൊണ്ടുവന്നില്ലെങ്കിൽ വരും നാളുകളിൽ ജനം മറുപടി കൊടുക്കും എന്നും ഇത്തരം നിയമ വ്യവസ്ഥകൾ തിരുത്തിയെഴുതാൻ ഭരണ സംവിധാനങ്ങളിൽ പങ്കാളിത്തം അവശ്യമാണെന്നും സാബ്രദായിക രാഷ്ട്രീക്കാർ ജനാധിപത്യത്തിൽ നിന്നും വ്യതിചലിച്ചെന്നും വെൽഫെയർ പൊളിറ്റിക്സ് ആണ് ജനം ആഗ്രഹിക്കുന്നതെന്നും അതിനായി കേരളത്തിൽ ഒരു രാഷ്ട്രീയ മാറ്റത്തിന്റെ കൊടുംകാറ്റ് വരും നൽകുകളിൽ ആഞ്ഞടികുമെന്നും ആം ആ ദ്മി പാർട്ടി പിണ്ടിമന പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ഗോപിനാഥൻ ആശങ്കക്കിടയില്ലാതെ യോഗത്തിൽ പറഞ്ഞു.

കോതമംഗലം നിയോജക മണ്ഡലത്തിലെ അഞ്ചു പഞ്ചായത്തുകൾ അതിരൂക്ഷമായ വന്യമൃഗ ശല്യത്തിൻറെ പിടിയിലാണന്നും ഇതിന് ശാശ്വതമായ പരിഹാരം കാണാനോ കർഷകർക്ക് അർഹമായ നഷ്ടപരിഹാരം നൽകാനോ സർക്കാർ ശ്രമിക്കുന്നില്ലെന്ന് യോഗം കുറ്റപ്പെടുത്തി. വന്യമൃഗശല്യത്തിന് ശാശ്വതമായ പരിഹാരം കാണാത്തപക്ഷം അതിശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ആം ആദ്മി പാർട്ടി മുന്നറിയിപ്പ് നൽകി.

സംസ്ഥാന കമ്മിറ്റിയംഗം ജോൺസൻ കറുകപ്പിള്ളിൽ, ജില്ലാ കമ്മിറ്റിയംഗം എൽദോ പീറ്റർ, മണ്ഡലം പ്രസിഡൻ്റ് ജിജോ പൗലോസ്, പഞ്ചായത്ത് ഭാരവാഹികളായ ഷോജി കണ്ണമ്പുഴ, ബിജു പുതുക്കയിൽ, വർഗീസ് കഴുതകോട്ടിൽ, സുരേഷ് മുടിയറ, ജോസഫ് വർഗീസ്, രവീന്ദ്രൻ അയക്കാട്, ജെക്കബ് പഴങ്ങര, എന്നിവർ പ്രസംഗിച്ചു.

Trending

No stories found.

Latest News

No stories found.