പന്തളത്ത് എബിവിപി പ്രവർത്തകന്‍റെ വീടിനുനേരെ ആക്രമണം

പന്തളം എൻഎസ്എസ് കോളെജിലെ എബിവിപി-എസ്എഫ്ഐ സംഘർഷത്തിന്‍റെ ബാക്കിയാണ് അക്രമം
പന്തളത്ത് എബിവിപി പ്രവർത്തകന്‍റെ വീടിനുനേരെ ആക്രമണം
Updated on

പത്തനംതിട്ട: ഏഴംകുളത്ത് എബിവിപി പ്രവർത്തകന്‍റെ വീടിന് നേരെ എസ്എഫ്ഐ പ്രവർത്തകരുടെ ആക്രമണം. എബിവിപി പ്രവർത്തകൻ ശ്രീനാഥിന്‍റെ വീടിനു നേരെയാണ് ആക്രമണം ഉണ്ടായത്.

പന്തളം എൻഎസ്എസ് കോളെജിലെ എബിവിപി-എസ്എഫ്ഐ സംഘർഷത്തിന്‍റെ ബാക്കിയാണ് അക്രമം. വ്യാഴാഴ്ച രാവിലെ പന്തളം എൻഎസ്എസ് കോളെജിൽ ക്രിസ്മസ് ആഘോഷത്തിനിടെ എസ്എഫ്ഐ-എബിവിപി പ്രവർത്തകർ ഏറ്റുമുട്ടിയിരുന്നു. കോളെജിനുള്ളിലെ ആഘോഷത്തിനിടെയാണ് ഇരുവിഭാഗവും ഏറ്റുമുട്ടിയത്.

Trending

No stories found.

Latest News

No stories found.