മലപ്പുറം: വന്ദേഭാരത് എക്സപ്രസ് ട്രെയിനിനു നേരെ കല്ലെറിഞ്ഞ പ്രതി പിടിയിൽ. മലപ്പുറം താനൂർ സ്വദേശി മുഹമ്മദ് റിസ്വാനാണ് പിടിയിലായത്.
കളിക്കുന്നതിനിടെ അബദ്ധത്തിൽ കല്ലെറിഞ്ഞപ്പോൾ ട്രെയിനിൽ കൊള്ളുകയായിരുന്നെന്ന് ഇയാൾ മൊഴി നൽകി. പ്രതിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. കമ്പനിപ്പടി എന്ന സ്ഥലത്തിനു സമീപത്തുവെച്ചാണ് വന്ദേഭാരതിന് നേരെ കല്ലേറുണ്ടായത്. സംഭവത്തിൽ റെയിൽവേ പൊലീസും കേരളാ പൊലീസും സംയുക്തമായാണ് അന്വേഷണം നടത്തിയത്.