പൂരപ്പുഴയുടെ അഴിമുഖത്ത് ഇന്നും തെരച്ചിൽ: നാസറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

പൂരപ്പുഴയുടെ അഴിമുഖത്ത് ഇന്നും തെരച്ചിൽ: നാസറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും
Updated on

മലപ്പുറം: താനൂർ ബോട്ടപകടമുണ്ടായ പൂരപ്പുഴയുടെ അഴിമുഖത്ത് ഇന്നും തെരച്ചിൽ തുടരുന്നു. ബോട്ടിൽ ഉണ്ടായിരുന്ന യാത്രക്കാരുടെ എണ്ണത്തിൽ അവ്യക്തത തുടരുന്നതിനാലാണ് ഇന്നും തെരച്ചിൽ തുടരാൻ തീരുമാനിച്ചത്. 48 മണിക്കൂർ തെരച്ചിൽ നടത്തുമെന്നാണ് സൂചന.

ജില്ലാ ഭരണകൂടത്തിന്‍റെ നിർദേശപ്രകാരമാണിത്. ദേശീയ ദുരന്തനിവാരണ സേന ഉൾപ്പെടെ സ്ഥലത്ത് ക്യാംപ് ചെയ്താണ് തെരച്ചിൽ നടത്തുന്നത്. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവരോ നാട്ടുകാർക്ക് പരിചയമില്ലാത്ത ആളുകളോ ബോട്ടിൽ ഉണ്ടായിരിക്കാം എന്ന അനുമാനത്തിലാണ് രാവിലെ തെരച്ചിൽ നടത്തുന്നത്.

അതേസമയം പിടിയിലായ ബോട്ടുടമ നാസറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഒഴിവിൽ പോയ നാസറിനെ കോഴിക്കോട്ടു നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ജാമ്യാമില്ലാ വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. അന്വേഷണത്തിന്‍റെ ഭാഗമായി പൊലീസ് സംഘം ബോട്ട് വിശദമായി പരിശോധിക്കും. ബോട്ടിലെ സ്രാങ്ക് ഉൾപ്പെടെയുള്ളവർക്കായി തെരച്ചിൽ തുടരകുകയാണ്.

Trending

No stories found.

Latest News

No stories found.