പിഎസ്‌സി അംഗത്വ നിയമനം: തട്ടിപ്പ് നടന്നിട്ടുണ്ടെങ്കില്‍ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി

കോഴിക്കോട്ടെ സിപിഎം നേതാവ് 22 ലക്ഷം രൂപ കോഴ വാങ്ങിയെന്ന ആരോപണം
action will be taken in psc member bribery case cm pinarayi
പിഎസ്‌സി അംഗത്വ നിയമനം: തട്ടിപ്പ് നടന്നിട്ടുണ്ടെങ്കില്‍ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി File
Updated on

തിരുവനന്തപുരം: പിഎസ്‌സി അംഗത്വ നിയമനവുമായി ബന്ധപ്പെട്ട് തട്ടിപ്പ് നടന്നിട്ടുണ്ടെങ്കില്‍ സ്വാഭാവികമായും നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു.എന്‍.ഷംസുദ്ദീന്‍ എംഎല്‍എയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. പിഎസ്സി അംഗമാക്കാമെന്ന് വാദ്ഗാനം ചെയ്ത് കോഴിക്കോട്ടെ സിപിഎം നേതാവ് 22 ലക്ഷം രൂപ കോഴ വാങ്ങിയെന്ന ആരോപണം സംബന്ധിച്ചായിരുന്നു ചോദ്യം.

എന്നാല്‍, പ്രശസ്തമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് പിഎസ്‌സി എന്നും ആ സ്ഥാപനത്തെ അപകീര്‍ത്തിപ്പെടുത്താന്‍ നേരത്തെയും പല ശ്രമങ്ങളുമുണ്ടായിട്ടുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പിഎസ്‌സി അംഗങ്ങളെ നിയമിക്കുന്നത് അഴിമതിയുടെ ഭാഗമായല്ല. വഴിവിട്ട നീക്കങ്ങള്‍ ഒന്നും അതിലുണ്ടാകില്ല. നാട്ടില്‍ പലവിധ തട്ടിപ്പുകള്‍ നടക്കുന്നുണ്ട്. അത്തരം തട്ടിപ്പുകള്‍ നടന്നിട്ടുണ്ടെങ്കില്‍ സ്വാഭാവികമായും നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Trending

No stories found.

Latest News

No stories found.