എറണാകുളത്ത് 8 പേരെ ആക്രമിച്ച നായയ്ക്ക് പേവിഷബാധ; നടപടികളുമായി നഗരസഭ

നായയുടെ കടിയേറ്റവരും ആക്രമണമേറ്റവരും സുരക്ഷിതരാണെന്നാണ് നഗരസഭ അറിയിക്കുന്നത്
actions started to vaccinate all the street dogs in muvattupuzha
actions started to vaccinate all the street dogs in muvattupuzhaSymbolic Image
Updated on

എറണാകുളം: എറണാകുളം മൂവാറ്റപുഴയില്‍ 8 പേരെ ആക്രമിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചതിനു പിന്നാലെ പ്രതിരോധ പ്രവർത്തനങ്ങളുമായി മൂവാറ്റുപുഴ നഗരസഭ. തെരുവുനായ്ക്കള്‍ക്ക് വാക്സിനേഷൻ നല്‍കുന്ന നടപടിയാണ് ആരംഭിച്ചു. നാല് വാർഡുകളിൽ നിന്നായി പിടികൂടുന്ന നായ്ക്കളെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റും.നഗരസഭാ പരിധിയിലെ മുഴുവൻ നായ്ക്കൾക്കും വാക്സീൻ നല്‍കുമെന്നാണ് നഗരസഭ അറിയിക്കുന്നത്.

അതേസമയം, നായയുടെ കടിയേറ്റവരും ആക്രമണമേറ്റവരും സുരക്ഷിതരാണെന്നാണ് നഗരസഭ അറിയിക്കുന്നത്. കടിയേറ്റവര്‍ക്ക് ഇതിനോടകം രണ്ടു തവണ വാക്സിനേഷൻ നല്‍കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ കടിയേറ്റവര്‍ ആശങ്കപ്പെടേണ്ടതില്ലെന്നാണ് അറിയിക്കുന്നത്.

Trending

No stories found.

Latest News

No stories found.