കൊച്ചി: നടൻ സിദ്ദിഖിന്‍റെ മകൻ റാഷിൻ സിദ്ദിക് അന്തരിച്ചു. 37 വയസായിരുന്നു. വ്യാഴാഴ്ച രാവിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ശ്വാസ തടസമാണ് മരണ കാരണം എന്നാണ് വിവരം.
കൊച്ചി പടമുകളിലെ വീട്ടിലേക്കാവും മൃതദേഹം കൊണ്ടുവരുക. തുടർന്ന് 4 മണിയോടെ പടമുകൾ പള്ളിയിൽ കബറടക്കം.