തിരുവനന്തപുരം: അമ്മയിലെ കൂട്ടരാജിക്ക് പിന്നാലെ ഫെയ്സ് ബുക്ക് പോസ്റ്റുമായി നടിയും ഡബ്ല്യുസിസി അംഗവുമായ രേവതി. പുനരാലോചിക്കാം, പുനര്‍ നിര്‍മിക്കാം, മാറ്റങ്ങള്‍ക്കായി ഒന്നിച്ചു നില്‍ക്കാം. മാറ്റത്തിനായുള്ള WCC പ്രസ്ഥാനത്തിന്‍റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമെന്നും രേവതി ഫെയ്സ് ബുക്കിൽ കുറിച്ചു.
ഫെയ്സ് ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം...
പുനരാലോചിക്കാം
പുനർനിർമ്മിക്കാം
മാറ്റങ്ങൾക്കായി ഒന്നിക്കാം
നീതിയുടേയും അഭിമാനത്തിന്‍റേയും ഭാവി രൂപപ്പെടുത്തുക നമ്മുടെ കടമയാണ്
നമുക്കൊരു വിപ്ലവം സൃഷ്ടിക്കാം..
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനു പിന്നാലെയാണ് അമ്മയിൽ പിളർപ്പുണ്ടായത്. അമ്മയിൽ നിന്നും ജനറൽ സെക്രട്ടറിയായ സിദ്ദിഖ് രാജിവച്ചതിനു പിന്നാലെ പ്രസിഡന്‍റ് മോഹൻലാൽ ഉൾപ്പെടെയുള്ളവർ രാജി വച്ച് എക്സിക്യൂട്ടീവ് കമ്മിറ്റി പിരിച്ചു വിടുകായയിരുന്നു. ധാർമികത മുൻനിർത്തിയാണ് രാജിയെന്നായിരുന്നു മോഹൻലാൽ ഉൾപ്പെടെയുള്ളവരുടെ വിശദീകരണം. ഇതിനെതിരേ 'ഇവർ ഇത്ര ഭീരുക്കളാണെന്ന് കരുതിയില്ല' എന്ന് ഡബ്ല്യൂസിസി അംഗവും നടിയുമായ പാർവതിയുടെ പ്രതികരണം.