യാത്രാ ദുരിതം: സംസ്ഥാനത്ത് 8 ട്രെയിനുകളിൽ അധികബോഗികൾ അനുവദിച്ചു

ഈ മാസം 31 ഓടെ അധിക കോച്ചുകള്‍ എല്ലാ ട്രെയിനിലും ലഭ്യമാകും.
Representative image of a train
Representative image of a train
Updated on

തിരുവനന്തപുരം: യാത്രക്കാരുടെ സൗകര്യാർഥം കേരളത്തിൽ സർവീസ് നടത്തുന്ന ട്രെയ്നുകളിൽ ദക്ഷിണറെയ്ൽവേ അധികബോഗികൾ കൂട്ടിച്ചേർത്തു. തിരുവനന്തപുരം സെൻട്രലിൽ നിന്ന് എറണാകുളം ജംഗ്ഷനിലേക്ക് സർവീസ് നടത്തുന്ന വഞ്ചിനാട് എക്സ്പ്രസിൽ ഒരു സെക്കൻഡ് ക്ലാസ് ജനറൽ കോച്ച് കൂട്ടിച്ചേർത്തു.

എറണാകുളം ജംഗ്ഷനിൽ നിന്ന് തിരുവനന്തപുരം സെൻട്രലിലേക്ക് സർവീസ് നടത്തുന്ന വഞ്ചിനാട് എക്സപ്രസിൽ നവംബർ ഒന്നുമുതൽ ഒരു സെക്കൻഡ് ക്ലാസ് ജനറൽ കോച്ചു കൂടി ചേർക്കും. തിരുവനന്തപുരം സെൻട്രലിൽ നിന്ന് ഷൊർണൂരിലേക്കും തിരിച്ചും സർവീസ് നടത്തുന്ന വേണാട് എക്സ്പ്രസിൽ നാളെ മുതൽ ഒരു സെക്കൻഡ് ക്ലാസ് കോച്ച് അധികമായി ചേർക്കും.

എറണാകുളം ജംഗ്ഷനിൽ നിന്ന് കണ്ണൂരിലേക്ക് സർവീസ് നടത്തുന്ന ഇന്‍റർസിറ്റി എക്സ്പ്രസിൽ ഇന്നുമുതൽ ഒരു സെക്കൻഡ് ക്ലാസ് ജനറൽ കോച്ചും കണ്ണൂരിൽ നിന്ന് എറണാകുളം ജംഗ്ഷനിലേക്ക് സർവീസ് നടത്തുന്ന ഇന്‍റർസിറ്റി എക്സ്പ്രസിൽ ഒക്‌റ്റോബർ 31 മുതൽ ഒരു സെക്കൻഡ് ക്ലാസ് ജനറൽ കോച്ചും ചേർക്കും. കണ്ണൂരിൽ നിന്ന് ആലപ്പുഴയിലേക്കും തിരിച്ചും സർവീസ് നടത്തുന്ന എക്സിക്യൂട്ടിവ് എക്സ്പ്രസിൽ നാളെ മുതൽ ഒരു സെക്കൻഡ് ക്ലാസ് ജനറൽ കോച്ച് കൂടി ചേർക്കും.

ഓരോ ട്രെയിനുകളിലും ഓരോ കോച്ച് മാത്രമാണ് അനുവദിച്ചിരിക്കുന്നത്. അധിക കോച്ചുകള്‍ നല്‍കി നിലവിലെ യാത്രാ ദുരിതത്തിന് പരിഹാരമാകുമെന്നാണ് കരുതുന്നത്.

Trending

No stories found.

Latest News

No stories found.