എഡിജിപി ആർഎസ്എസ് നേതാവിനെ കണ്ടത് ഗൗരവത്തിലെടുക്കണം: ഡി. രാജ

എഡജിപി-ആർഎസ്എസ് കൂടിക്കാഴ്ച്ച എന്തൊക്കെ പ്രത‍്യാഘാതങ്ങളുണ്ടാക്കുമെന്ന് പാർട്ടിക്ക് ആശങ്കയുണ്ട്
ADGP meeting RSS leader should be taken seriously; D sought an explanation from the state leadership. Raja
ഡി രാജ
Updated on

ന‍്യൂഡൽഹി: എഡിജിപി എം.ആർ. അജിത് കുമാർ ആർഎസ്എസ് നേതാവുമായി കൂടിക്കാഴ്ച്ച നടത്തിയ സംഭവം ഗൗരവത്തിലെടുക്കണമെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി. രാജ. കൂടിക്കാഴ്ച്ചയിൽ എന്താണ് ചർച്ച ചെയ്തതെന്നും ഉദ്ദേശ‍്യം വ‍്യക്തമാക്കണമെന്നും സംഭവത്തിൽ സംസ്ഥാന  നേതൃത്വത്തോട് വിശദീകരണം തേടിയതായും ഡി. രാജ മാധ‍്യമങ്ങളോട് പറഞ്ഞു.

'എഡിജിപി യുടെ കൂടിക്കാഴ്ച്ച ദേശീയ തലത്തിലും ചർച്ച നടക്കുന്നുണ്ട്. ഇതേപറ്റി നിരവധി ഊഹാപോഹങ്ങളും പരക്കുന്നുണ്ട് ഇതിന് വ‍്യക്തത വരുത്തണം'. ഡി.രാജ മാധ‍്യമങ്ങളോട് പറഞ്ഞു.

എഡജിപി-ആർഎസ്എസ് കൂടിക്കാഴ്ച്ച എന്തൊക്കെ പ്രത‍്യാഘാതങ്ങളുണ്ടാക്കുമെന്ന് പാർട്ടിക്ക് ആശങ്കയുണ്ട്. ഇക്കാര‍്യങ്ങൾ പഠിക്കാൻ സംസ്ഥാന നേത‍ൃത്വത്തിന് ദേശീയ നേതൃത്വം നിർദേശം നൽകിയതായും ഇതുമായി ബന്ധപെട്ട് റിപ്പോർട്ട് സമർപ്പിക്കാൻ ആവശ‍്യപെട്ടിട്ടുണ്ടെന്നും റിപ്പോർട്ട് ലഭിച്ച ശേഷം മാത്രമെ എന്തെങ്കിലും പറയാൻ സാധിക്കുകയുള്ളുവെന്നും ഡി. രാജ വ‍്യക്തമാക്കി.

Trending

No stories found.

Latest News

No stories found.