ദിവ്യയ്ക്ക് ജാമ്യം കിട്ടില്ലെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്; തുടര്‍നടപടി സ്വീകരിക്കും: മഞ്ജുഷ

നീതിക്കായി നിയമപോരാട്ടം തുടരുക തന്നെ ചെയ്യും
adm naveen babu wife on pp divya bail granted latest
പി.പി. ദിവ‍്യ | മഞ്ജുഷ
Updated on

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട് സിപിഎം നേതാവും മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ദിവ‍്യയ്ക്ക് ജാമ്യം അനുവദിച്ചതിനെതിരെ നവീന്‍ബാബുവിന്‍റെ ഭാര്യ മഞ്ജുഷ. ദിവ്യയ്ക്ക് ജാമ്യം കിട്ടില്ലെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നതെന്നും അഭിഭാഷകനോട് ആലോചിച്ച് തുടര്‍നടപടി സ്വീകരിക്കുമെന്നും മഞ്ജുഷ പറഞ്ഞു.

ദിവ്യയ്ക്ക് കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെയായിരുന്നു മഞ്ജുഷ മാധ്യമങ്ങളോട് പ്രതികരിച്ചത്. ഈ വിഷയത്തില്‍ ഇപ്പോള്‍ പ്രതികരിക്കാന്‍ ബുദ്ധിമുട്ടുണ്ട്. പിന്നീട് മാധ്യമങ്ങളോട് പ്രതികരിക്കുന്നതാണ്. നീതിക്കായി നിയമപോരാട്ടം തുടരുക തന്നെ ചെയ്യുമെന്നും മഞ്ജുഷ വ്യക്തമാക്കി.

തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് പി.പി. ദിവ്യയ്ക്ക് ജാമ്യം അനുവദിച്ചത്. ഒക്‌ടോബർ 29 മുതൽ കണ്ണൂർ പള്ളിക്കുന്നിലെ വനിതാ ജയിലിൽ കഴിയുകയായിരുന്ന ദിവ്യയ്ക്ക് റിമാന്‍ഡിലായി 11 ദിവസങ്ങൾക്കു ശേഷമാണ് പുറത്തിറങ്ങാന്‍ പോകുന്നത്.

ജാമ്യം നൽകിയിരിക്കുന്നു എന്ന ഒറ്റ വരിയിലാണ് കോടതി വിധി പ്രഖ്യാപിച്ചത്.സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത്, ജില്ല വിട്ടു പോകരുതെന്ന് അടക്കമുള്ള കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. എല്ലാ ആഴ്ചയിലും അന്വേഷണ ഉദ്യോഗസ്ഥന് മുൻപിൽ ഹാജരാകണം എന്നും വ്യവസ്ഥയിലുണ്ട്. രണ്ടു പേരുടെ ആൾജാമ്യവും ആവശ്യപ്പെട്ടിരുന്നു. അന്വേഷണവുമായി സഹകരിച്ചു അതിനാൽ ജാമ‍്യം അനുവദിക്കണമെന്നായിരുന്നു ദിവ‍്യയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചത്. എന്നാൽ ദിവ്യയ്ക്ക് ജാമ്യം നല്‍കിയാല്‍ കേസിലെ സാക്ഷികളെ സ്വാധീനിക്കുമെന്ന് നവീന്‍ബാബുവിന്‍റെ കുടുംബം കോടതിയില്‍ വാദിച്ചിരുന്നു.

Trending

No stories found.

Latest News

No stories found.