കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ വീണ്ടും ബോംബ് ഭീഷണി. ഡൽഹിയിൽ നിന്ന് നെടുമ്പാശേരിയിലെത്തിയ വിമാനത്തിൽ ബോംബ് ഭീഷണിയെത്തുടർന്ന് കർശന പരിശോധന നടത്തി. വൈകിട്ട് 4 മണിക്ക് കൊച്ചിയിലിറങ്ങിയ വിമാനത്തിലാണ് ബോംബ് സ്ക്വാഡ് പരിശോധന നടത്തിയത്.
ഉച്ചയ്ക്ക് നെടുമ്പാശേരിയിൽ നിന്നും ഡൽഹിയിലേക്ക് പുറപ്പെട്ട വിസിതാര വിമാനത്തിനും ഭീഷണിയുണ്ടായി. വിമാനം ഡൽഹിയിൽ ഇടങ്ങിയതിനു ശേഷമാണ് സന്ദേശം ലഭിച്ചത്.
അതേസമയം, വിമാനങ്ങള്‍ക്ക് തുടര്‍ച്ചയായി ബോംബ് ഭീഷണി സന്ദേശങ്ങളെത്തുന്ന സാഹചര്യത്തിൽ അന്വേഷണത്തിന് അന്താരാഷ്ട്ര ഏജൻസികളുടെ സഹായം കേന്ദ്രം തേടിയിട്ടുണ്ട്. വിദേശത്ത് നിന്നും ഫോണ്‍ കോളുകളെത്തുന്നതോടെയാണ് നീക്കം. ഞായറാഴ്ച കോഴിക്കോട് ദമാം ഉൾപ്പെടെ അൻപത് വിമാനങ്ങൾക്കാണ് ബോംബ് ഭീഷണി ലഭിച്ചത്. ഒക്ടോബർ പതിനാല് മുതൽ ആകെ 350 നടുത്ത് വിമാനങ്ങൾക്കാണ് രാജ്യത്ത് ബോംബ് ഭീഷണി ലഭിച്ചത്. സംഭവത്തിൽ ഇതുവരെ 2 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.