തൃശൂരിൽ മിന്നൽ ചുഴലി; മൂന്നു വീടുകൾ ഭാഗികമായി തകർന്നു, നിരവധി മരങ്ങൾ കടപുഴകി വീണു

ഞായറാഴ് ഉച്ചയോടെയുണ്ടായ മിന്നൽ ചുഴലിയിൽ നിരവധി മരങ്ങൾ കടപുഴകി വീണു
again cyclone in thrissur
തൃശൂരിൽ മിന്നൽ ചുഴലി
Updated on

തൃശൂർ: തൃശൂരിൽ വീണ്ടും മിന്നൽ ചുഴലി. ചെന്ത്രാപ്പിന്നി ചാമക്കാലയിലും എളവള്ളിയിലും മിന്നൽ ചുഴലി. മൂന്ന് വീടുകൾ ഭാഗികമായി തകർന്നു. മരങ്ങൾ വീണ് വൈദ്യുതി ലൈനുകൾ പൊട്ടിവീണു. ഞായറാഴ്ച ഉച്ചയോടെയുണ്ടായ മിന്നൽ ചുഴലിയിൽ നിരവധി മരങ്ങൾ കടപുഴകി വീണു. മരങ്ങള്‍ വീണ് വൈദ്യുതി ലൈനുകള്‍ പൊട്ടിവീണു.

സെക്കന്‍റുകൾ മാത്രമാണ് ചുഴലിക്കാറ്റ് ഉണ്ടായത്. ചാമക്കാല പള്ളത്ത് ക്ഷേത്രത്തിനടുത്ത് തൊട്ടടുത്ത പറമ്പിലെ തേക്ക് മരം കടപുഴകി വീണ് സമീപത്തുണ്ടായിരുന്ന വീട് ഭാഗികമായി തകർന്നു. എടവഴിപ്പുറത്ത് ഓടിട്ട വീടിന് മുകളിലേക്കാണ് മരം വീണു. വീട്ടുകാർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.

Trending

No stories found.

Latest News

No stories found.