തൃശൂരും പാലക്കാടും വീണ്ടും നേരിയ ഭൂചലനം

ഇന്നലെത്തേതിനേക്കാള്‍ തീവ്രത കുറവായതിനാല്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് മൈനിങ് ആന്റ് ജിയോളജി വകുപ്പ് അറിയിച്ചു
തൃശൂരും പാലക്കാടും വീണ്ടും നേരിയ ഭൂചലനം
Updated on

തൃശൂര്‍: തൃശൂരും പാലക്കാടും ഇന്നും നേരിയ ഭൂചലനം. ഇന്ന് പുലർച്ചെയാണ് പ്രകമ്പനമുണ്ടായത്. തൃശൂർ ജില്ലയിലെ കുന്ദംകുളം, കാണിപ്പയ്യൂർ, ആനയ്ക്കൽ, വേലൂർ, എരുമപ്പെട്ടി, വടക്കാഞ്ചേരി മേഖലകളിലും പാലക്കാട് ആനക്കര, തിരുമറ്റിക്കോട്, തൃത്താല മേഖലകളിലുമാണ് ഭൂചലനം ഉണ്ടായത്. ഇന്നലെത്തേതിനേക്കാള്‍ തീവ്രത കുറവായതിനാല്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് മൈനിങ് ആന്റ് ജിയോളജി വകുപ്പ് അറിയിച്ചു.

തൃശൂരില്‍ പുലര്‍ച്ചെ 3.55നും പാലക്കാട് നാലുമണിക്കുമാണ് ഭൂചലനം ഉണ്ടായത്. ഭൂമിക്കടിയില്‍ നിന്ന് വലിയ മുഴക്കം കേട്ടുവെന്നാണ് നാട്ടുകാർ പറയുന്നത്. ഇതുവരെ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

ഭൂചലനത്തിൽ എന്തെങ്കിലും നാശനഷ്ടമുണ്ടായെങ്കിൽ അടുത്തുള്ള വില്ലേജ് ഓഫീസിൽ ഉടൻ വിവരമറിയിക്കണ​മെന്ന് ജില്ലാ ഭരണകൂടങ്ങൾ നിർദേശിച്ചിട്ടുണ്ട്. ഭാരതപ്പുഴയോട് ചേർന്ന് കിടക്കുന്ന മേഖലകളിലാണ് ഭൂചലനമുണ്ടായത്.

Trending

No stories found.

Latest News

No stories found.